«

»

Print this Post

ഹജ്ജിനും ഉംറക്കും വരുന്ന ബന്ധുക്കളെ വീട്ടിലേക്കു കൊണ്ട് പോകാന്‍ കഴിയും.

ഹജ്ജ്‌, ഉംറ എന്നിവയ്ക്ക് വരുന്ന മാതാപിതാക്കളെയും, ബന്ധു മിത്രാദികളെയും സ്വന്തം വീട്ടില്‍ കൊണ്ട് വന്നു കുറച്ചു ദിവസം താമസിപ്പിക്കുക സൗദിയിലുള്ള മിക്ക പ്രവാസികളുടെയും പതിവാണ്. എന്നാല്‍ അത് കുറ്റകരവും ശിക്ഷാര്‍ഹാവും ആണ്.  ഉംറ വിസ ഒരാള്‍ക്ക്‌ നല്‍കുന്നത് ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ആ ഒരു പ്രത്യേക ഉദ്ദേശത്തോടെ മാത്രമാണ്. ഉംറ വിസയില്‍ വന്നു സൗദി അറേബ്യയില്‍ ജോലി ചെയ്യാനോ, മക്ക – മദീന റോഡുകളില്‍ നിന്നും വഴി മാറി സൗദി അറേബ്യയിലെ തന്നെ മറ്റു ജില്ലകളിലേക്കോ പ്രവിശ്യകളിലെക്കോ യാത്ര ചെയ്യാന്‍ അവര്‍ക്ക് അനുവാദമില്ല. മക്ക, ജിദ്ദ, മദീന എന്നീ സ്ഥലങ്ങളിലെ അവര്‍ക്ക് നിശ്ചയിച്ച റൂട്ടുകളില്‍ നിന്നും വഴി മാറി സഞ്ചരിച്ചാല്‍ നിശയിക്കപ്പെട്ട ശിക്ഷ താഴെപ്പറയുന്നു :

  • പതിനായിരം റിയാല്‍ പിഴ അല്ലെങ്കില്‍ ഒരു മാസം തടവ്‌ ശിക്ഷയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ച്
  • പ്രസ്തുത വ്യക്തിയുടെ സ്വന്തം ചിലവില്‍ നാട് കടത്തപ്പെടും.
  • മേല്‍പ്പറഞ്ഞ ശിക്ഷകള്‍ നല്‍കുന്നതിന് മുന്‍പ് പ്രസ്തുത വ്യക്തിക്ക് വിസ ലഭ്യമാക്കിയ സ്ഥാപനത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കും.

അതുപോലെതന്നെ അവരെ കൊണ്ട് പോകുന്ന പ്രവാസികള്‍ക്കും ശിക്ഷ അനുഭവിക്കേണ്ടതായി വരും. കൊണ്ട് പോകുന്ന ആള്‍ പ്രവാസിയാനെന്കില്‍ പതിനായിരം റിയാല്‍ പിഴ ശിക്ഷയും ഒന്ന് മുതല്‍ മൂന്നു മാസം വരെ പിഴ ശിക്ഷയും അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ഉള്ള ശിക്ഷ ലഭിക്കും. ശിക്ഷാ നടപടികള്‍ക്ക് ശേഷം പ്രസ്തുത വ്യക്തിയെ നാട് കടത്തും. കൊണ്ട് പോകുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ച് പിഴ അടക്കേണ്ട തുക ഇരട്ടിയായി കൊണ്ടിരിക്കും. 

കൊണ്ട് പോകുന്ന ആള്‍  സ്വദേശി ആണെങ്കില്‍ അയാള്‍ക്ക്‌ ആദ്യത്തെ തവണ പതിനായിരം റിയാല്‍ പിഴയും ഒന്ന് മുതല്‍ മൂന്നു മാസം വരെ തടവോ റണ്‍സും കൂടിയോ ഉള്ള ശിക്ഷ ലഭിക്കാം. പിഴ ശിക്ഷ, യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ച് കൂടിക്കൊണ്ടിരിക്കും. രണ്ടാമത്തെ തവണ പിടിക്കപ്പെടുകയാനെന്കില്‍ ഇരുപതിനായിരം റിയാല്‍ പിഴ ശിക്ഷയും മൂന്നു മുതല്‍ ആറു മാസം വരെ തടവും ലഭിക്കാം. മൂന്നാമത്തെ തവണ പിടിക്കപ്പെട്ടാല്‍ മുപ്പതിനായിരം റിയാല്‍ പിഴയും ആറു മാസം തടവ്‌ ശിക്ഷയും ലഭിക്കാം.

എന്നാല്‍  HAJJ & UMRAH ADMINISTRATION ല്‍ നിന്നും ഇവരെ വിശുദ്ധ നഗരത്തിനു പുറത്തു കൊണ്ട് പോകുന്നതിനുള്ള ഒരു അനുമതി പത്രം സ്വന്തമാക്കുകയാനെന്കില്‍ വിശുദ്ധ നഗരങ്ങള്‍ക്ക് പുറത്തേക്കു അവരെ കൊണ്ട് പോകാം.  അതില്‍ വിസ തീരുന്നതിനു മുന്‍പ് അവര്‍ രാജ്യം വിടാമെന്നു ഉറപ്പു വരുത്തി കൊണ്ടുള്ള ഒരു സത്യ വാങ്ങ്മൂലം നിങ്ങള്‍ നല്‍കണം. 

Permanent link to this article: http://pravasicorner.com/?p=1491

Copy Protected by Chetans WP-Copyprotect.