സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് രേഖകള്‍ നിയമപരമാക്കാന്‍ രണ്ടു മാസത്തെ സമയം നല്‍കാന്‍ ആഭ്യന്തര മന്ത്രിയുടെ ഉത്തരവ്

0
1

 

N
ആഭ്യന്തര മന്ത്രി മുഹമ്മദ്‌ ബിന്‍ നായിഫ് രാജകുമാരന്‍

 

സൗദി അറേബ്യ/റിയാദ്: അബ്ദുള്ള രാജാവ് പ്രഖ്യാപിച്ച ഇളവു സമയ പരിധി സമയത്ത് രേഖകള്‍ നിയമപരമാക്കാന്‍ സാധിക്കാതിരുന്ന വിദേശികള്‍ക്ക് ജവാസാതുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കുന്നതിനു രണ്ടു മാസത്തേക്ക് കൂടി സമയം നല്‍കാന്‍ ആഭ്യന്തര മന്ത്രി മുഹമ്മദ്‌ ബിന്‍ നായിഫ് ഉത്തരവിട്ടു.

ഇളവു സമയക്കാലത്ത് രേഖകള്‍ നിയമപരമാക്കുന്നതിനു നടപടി ക്രമങ്ങള്‍ തുടങ്ങി വെച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും.തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും നടപടികള്‍ക്കായി നല്‍കുന്ന രേഖകള്‍ മാര്‍ച്ച് 1 മുന്‍പായി നിയമപരമാക്കി നല്‍കാന്‍ മുഹമ്മദ്‌ ബിന്‍ നായിഫ് രാജകുമാരന്‍ ജവാസാതിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ആഭ്യന്തര മന്ത്രിയുടെ ഉത്തരവ് പ്രകാരം ജവാസാതുമായി ബന്ധപ്പെട്ട രേഖകള്‍ നിയമപരമാക്കുന്നതിനു വിദേശികള്‍ക്ക് മാര്‍ച്ച് 1 വരെ സമയം നല്‍കുമെന്ന് ജവാസാത്ത് മേധാവി സുലൈമാന്‍ അല്‍ യഹിയ വ്യക്തമാക്കി. 

വിവിധ കാരണങ്ങളാല്‍ ഇളവു സമയ പരിധിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വിദേശികള്‍ ഇനിയും രാജ്യത്ത് അവശേഷിക്കുന്ന സാഹചര്യത്തിലാണ് അവസാന അവസരമെന്ന നിലയില്‍ സമയം നല്‍കുന്നത്. 

നവംബര്‍ മൂന്നിന് അവസാനിച്ച ഇളവു സമയ പരിധിക്കു മുന്‍പ് തന്നെ രേഖകള്‍ നിയമപരമാക്കാന്‍ സാധിക്കാതിരുന്ന പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ഈ തീരുമാനം ആശ്വാസം നല്‍കും.