കുവൈറ്റില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

 

1
ദീപ്തി മറിയം തോമസ്‌

 

കുവൈറ്റ്‌ സിറ്റി: അബ്ബാസിയയിലെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിനു മുന്നില്‍ വെച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. സ്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം പുത്തന്‍പറമ്പില്‍ സാലു തോമസിന്റെയും ഷീനയുടെയും മകള്‍ ദീപ്തി മറിയം തോമസ്‌ (14) ആണ് മരിച്ചത്.

ക്ലാസ് കഴിഞ്ഞു സ്കൂള്‍ ബസ്സിലേക്ക് കയറുന്നതിനായി പോകുമ്പോഴാണ് അപകടമുണ്ടായത്. സ്കൂളിലെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിയുടെ രക്ഷകര്‍ത്താവ് ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദീപ്തിയെ ഉടനെ തന്നെ സബാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. വൈകീട്ടോടെ മരണമടയുകയായിരുന്നു.

ബംഗളുരുവില്‍ വിദ്യാര്‍ത്ഥിനിയായ ശ്രുതി തോമസ്‌, ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലെ തന്നെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോണ്‍ തോമസ്‌ എന്നിവര്‍ സഹോദരങ്ങളാണ്.

മരണമടഞ്ഞ വിദ്യാര്‍ത്ഥിനിക്ക് അന്ത്യോപചാരമര്‍പ്പിക്കുന്നതിനായി ബുധനാഴ്ച സ്കൂളിനു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Copy Protected by Chetan's WP-Copyprotect.