«

»

Print this Post

വിദേശത്ത് തൊഴില്‍ നേടുന്നതിനു 50000 രൂപ കേരള സര്‍ക്കാര്‍ സഹായം

 

1

 

തിരുവനന്തപുരം: പട്ടികജാതി യുവതി/ യുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ നേടുന്നതിന് ഒരു വ്യക്തിക്ക് 50,000 രൂപ ധനസഹായം ലഭിക്കും.

അപേക്ഷ ജനുവരി 20 ന് അഞ്ച് മണിക്കകം രേഖകള്‍/ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ കാര്യാലയത്തില്‍ (കനക നഗര്‍, അയ്യാങ്കാളി നഗര്‍, വെളളയമ്പലം) അപേക്ഷ നല്‍കണം.

അപേക്ഷകര്‍ അഭ്യസ്തവിദ്യരും ഏതെങ്കിലും തൊഴില്‍ മേഖലയില്‍ നൈപുണ്യവും പരിശീലനവും ലഭിച്ച 20 നും 40 നും മദ്ധ്യേപ്രായമുളളവരുമായിരിക്കണം. അംഗീകൃത ബോര്‍ഡ്, യൂണിവേഴ്‌സിറ്റി, സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ വിദേശത്ത് ജോലിക്ക് അംഗീകരിച്ചിട്ടുളളതായിരിക്കണം. പാസ്‌പോര്‍ട്ട്, വിദേശ തൊഴില്‍ ദാതാവില്‍ നിന്നും ലഭിച്ചിട്ടുളള തൊഴില്‍ കരാര്‍ പത്രം, വിസ എന്നിവ വേണം.

വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. 

 

Permanent link to this article: http://pravasicorner.com/?p=14980

Copy Protected by Chetan's WP-Copyprotect.