കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രവാസി വിഷയങ്ങളില്‍ അഭിപ്രായ രൂപീകരണത്തിന് ഫൊക്കാസ യോഗം വിളിച്ചു കൂട്ടുന്നു

 

fokasa

 

സൗദി അറേബ്യ: വരുന്ന ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി അവതരിപ്പിക്കാൻ സാധ്യതയുള്ള കേന്ദ്ര-സംസ്ഥാന ബട്ജറ്റുകളിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട പ്രവാസി വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി  സംഘടനാപ്രതിനിധികളുടെയും ഈ വിഷയത്തിൽ താൽപ്പര്യമുള്ള വ്യക്തികളുടെയും ഒരു യോഗം വിളിച്ചു ചേർക്കാൻ ഫൊക്കാസ (ഫെഡറേഷൻ ഓഫ് കേരള അസോസ്സിയേഷൻസ് ഇൻ സൗദി അറേബ്യ) തീരുമാനിച്ചിരിക്കുന്നു.

വരുന്ന ശനിയാഴ്ച (ജനുവരി 25 ) രാത്രി എട്ടു മണിക്ക്  ബത്ത ഷിഫ അൽ ജസീറ ക്ലിനിക്‌ ഹാളിലാണ് (മൂന്നാം നില) യോഗം നടക്കുക. .

വരുന്ന ഏപ്രിൽ-മെയ് മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന പതിനാറാം ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കുന്ന ബജറ്റ്‌ 70 ലക്ഷത്തോളം വരുന്ന ഗൾഫ് പ്രവാസി ഇന്ത്യാക്കാരെയും അവരെ ആശ്രയിച്ചു കഴിയുന്ന കോടിക്കണക്കിനു ഇന്ത്യാക്കാരെ സംബന്ധിച്ചും വളരെ നിർണായകമാണ്. 

സൗദി അറേബ്യയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും പ്രവാസി ഭാരതീയരെ ബാധിക്കുന്ന വിവിധ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ മേഖലയിലുള്ള വിഷയങ്ങളാണ് പൊതുവിൽ യോഗം ചർച്ച ചെയ്യുന്നത്. യോഗത്തിൽ ഉയർന്നു വരുന്ന വിഷയങ്ങൾ ക്രോഡീകരിച്ചു കേന്ദ്ര സംസ്ഥാന ധനകാര്യ മന്ത്രിമാർക്ക് എത്രയും പെട്ടെന്ന് അയച്ചുകൊടുക്കാനാണ് ഫൊക്കാസയുടെ തീരുമാനം.

ഫൊക്കാസ (ഫെഡറേഷൻ ഓഫ് കേരള അസോസ്സിയേഷൻസ് ഇൻ സൗദി അറേബ്യ) വിളിച്ചു ചേർക്കുന്ന ഈ യോഗത്തിൽ എല്ലാ സംഘടനാ ഭാരവാഹികളെയും വിഷയത്തിൽ താൽപ്പര്യമുള്ള എല്ലാ വ്യക്തികളെയും ക്ഷണിക്കുന്നതായി  ഹരികൃഷ്ണൻ (0530149400), റാഫി പാങ്ങോട് (0502825831), എന്നിവര്‍ അറിയിച്ചു. 

 

You may have missed

Copy Protected by Chetan's WP-Copyprotect.