ഓണ്‍ലൈനിലൂടെ എക്സിറ്റ്‌ നേടിയാലും ഇഖാമ തിരികെ നല്‍കിയാല്‍ മാത്രമേ യാത്രാ അനുമതി നല്‍കുകയുള്ളൂ എന്ന് ജവാസാത്‌

 

1

 

സൗദി അറേബ്യ/റിയാദ്‌: ഓണ്‍ലൈനിലൂടെ ഫൈനല്‍ എക്സിറ്റ്‌ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന കമ്പനികള്‍ അവരുടെ വിദേശ തൊഴിലാളികളുടെ ഇഖാമ തിരിച്ചു ഏല്‍പ്പിക്കണമെന്ന് എമിഗ്രേഷന്‍ വകുപ്പ് ആവശ്യപ്പെട്ടു. ഇഖാമ തിരികെ സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമേ യാത്രാ അനുമതി നല്‍കൂ.

ഓണ്‍ലൈനിലൂടെ ഫൈനല്‍ എക്സിറ്റ്‌ നേടുന്നത് കൊണ്ട് മാത്രം ഒരു വിദേശ തൊഴിലാളിക്ക് രാജ്യത്ത്‌ നിന്ന് തിരിച്ചു പോകാന്‍ സാധിക്കില്ല. ഇഖാമകള്‍ സര്‍ക്കാര്‍ രേഖകളാണ്. തിരിച്ചു പോകുന്നതിനു മുന്‍പ് അത് ബന്ധപ്പെട്ട അധികാരികള്‍ക്ക് തിരികെ നല്‍കണം.

ഓണ്‍ലൈനിലൂടെ ഫൈനല്‍ എക്സിറ്റ്‌ ലഭ്യമാക്കുന്ന നിരവധി മലയാളികള്‍ എമിഗ്രേഷനില്‍ ഇഖാമ തിരിച്ചു നല്‍കാത്തത് മൂലം യാത്രാ അനുമതി നിഷേധിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

റിയാദില്‍ നിന്നും ഫൈനല്‍ എക്സിറ്റ്‌ നടപടികള്‍ ഓണ്‍ലൈനിലൂടെ പൂര്‍ത്തീകരിച്ചു എയര്‍പോര്‍ട്ടിലെത്തി ബോര്‍ഡിംഗ് പാസ്‌ എടുത്തതിനു ശേഷം എമിഗ്രേഷനില്‍ പരിശോധനക്കെത്തിയപ്പോള്‍ ഇഖാമ തിരികെ നല്‍കാത്തത് മൂലം യാത്ര അനുമതി നിഷേധിക്കപ്പെട്ട കൊല്ലം കരുനാഗപ്പിള്ളി കാട്ടുകുളത്തില്‍ സഹീര്‍ഷായുടെ അനുഭവം രണ്ടാഴ്ച്ചക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പിന്നീട തിരികെ പോയി കമ്പനിയില്‍ നിന്നും ഇഖാമ കൊണ്ട് വന്നു എമിഗ്രേഷനില്‍ ഹാജരാക്കി മറ്റൊരു വിമാനത്തിലാണ് സഹീര്‍ഷാ നാട്ടിലേക്ക് പോയത്. 

 

You may have missed

Copy Protected by Chetan's WP-Copyprotect.