«

»

Print this Post

സൗദിയില്‍ ചുവപ്പിലും മഞ്ഞയിലും ഉള്ളവര്‍ക്ക് സ്പോണ്സര്‍ഷിപ്പ് മാറാന്‍ 4 പുതിയ നിബന്ധനകള്‍

 

നിതാഖാത്തിന്റെ ഭാഗമായി മഞ്ഞ,  ചുവപ്പ്  വിഭാഗങ്ങളില്പ്പെട്ടു ഇഖാമ പുതുക്കാന്‍ കഴിയാത്ത സൗദിയിലെ പ്രവാസികള്‍ക്ക് ആശ്വാസമേകിക്കൊണ്ട് പച്ച വിഭാഗത്തില്‍പ്പെട്ടവയിലേക്ക്  സ്പോന്സര്ഷിപ്പ്‌  മാറുന്നതിനു തൊഴില്‍മന്ത്രാലയം നിബന്ധനകളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കും.

രാജ്യത്ത്‌ ആറു വര്‍ഷത്തില്‍ കൂടുതലായി താമസിക്കുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും. പ്രസ്തുത തൊഴിലാളികള്‍ ഇപ്പോള്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന തൊഴിലുടമയുടെ കീഴില്‍ രണ്ടു വര്ഷം പൂര്‍ത്തിയാക്കിയിരിക്കണം.  അതുപോലെ ഇപ്പോള്‍ നിലവിലുള്ള വര്‍ക്ക്‌ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞതിനു ശേഷം മാത്രമേ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് ട്രാന്‍സ്ഫര്‍ അനുവദിക്കുകയുള്ളൂ.  കൂടാതെ ജോലി മാറാന്‍ ആഗ്രഹിക്കുന്ന തോഴിലാളിയുടെ തൊഴിലുടമ/ കമ്പനി ഇപ്പോള്‍ മഞ്ഞയിലോ ചുവപ്പിലോ അകപ്പെട്ടിട്ടുന്ടെന്കില്‍ മാത്രമേ പ്രസ്തുത തൊഴിലാളിയെ ഗ്രീന്‍ വിഭാഗത്തിലേക്ക് മാറുന്നതിനു അനുവദിക്കുകയുള്ളൂ.

മേല്പറഞ്ഞ നിബന്ധനകളെല്ലാം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന തൊഴിലാളികള്‍ ജോലി മാറാനാഗ്രഹിക്കുന്ന കമ്പനിയില്‍/ തൊഴിലുടമയില്‍ നിന്നും പ്രസ്തുത തൊഴിലാളിയുടെ സേവനം ആവശ്യമുണ്ടെന്നു കാണിച്ചു കൊണ്ടുള്ള ഒരു റിക്വസ്റ്റ് ലെറ്റര്‍ കൈപ്പറ്റുകയും പ്രസ്തുത ലെറ്റര്‍ മറ്റു രഖകളുടെ കൂടെ ലേബര്‍ ഓഫീസില്‍ സമര്‍പ്പിക്കുകയും ചെയ്തെങ്കില്‍ മാത്രമേ ജോലി മാറ്റത്തിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ.

Permanent link to this article: http://pravasicorner.com/?p=1523

Copy Protected by Chetans WP-Copyprotect.