യൂത്ത് ഇന്ത്യ യാമ്പു ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍

 

1
യൂത്ത് ഇന്ത്യ യാമ്പു ചാപ്റ്റര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സിയാ ഉല്‍ ഹഖും സെക്രട്ടറി ഷമീം റഹ്മാനും

 

സൗദി അറേബ്യ/യാമ്പു: യൂത്ത് ഇന്ത്യ യാമ്പു ചാപ്റ്റര്‍ പ്രസിഡന്‍റായി സിയാ ഉല്‍ ഹഖിനെയും സെക്രട്ടറിയായി ഷമീം റഹ്മാനെയും തിരഞ്ഞെടുത്തു. പ്രവര്‍ത്തക സമിതി അംഗങ്ങളായി ജാബിര്‍ വാണിയമ്പലം, ഇര്‍ഫാന്‍ നൗഫല്‍, സാജിദ്, നസീഫ് മുഹമ്മദ്‌, രായിദ് റഹിമാന്‍ എന്നിവരെ തിരഞ്ഞെടുത്തു. 

ധാര്‍മ്മികതയില്‍ ഊന്നിയ വിപ്ലവ യൗവനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും യുവാക്കള്‍ക്ക് ഇടയില്‍ നന്മയുടെ വസന്തം വിരിയിക്കുന്ന യുവ ശക്തികള്‍ വളര്‍ന്ന് വരണമെന്നും പ്രവര്‍ത്തക സംഗമത്തില്‍ സംസാരിച്ച തനിമ യാമ്പു സോണല്‍ പ്രസിഡന്റ് സലിം വേങ്ങര അഭിപ്രായപ്പെട്ടു.  

നവ മാധ്യമ രംഗത്ത്‌ യുവാക്കളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ സാധ്യമാകേണ്ടതിന്റെ ആവശ്യകത ബോധ്യമാക്കും വിധം മാധ്യമ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ സംഗമം ഒരുക്കാന്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ‘നവ മാധ്യമങ്ങള്‍ -ഇടങ്ങളും ഇടപെടലുകളും’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  

വിവിധ വകുപ്പ് കണ്‍വീനര്‍ മാരായി ശുഐബ് വാണിയമ്പലം (സോഷ്യല്‍ സര്‍വീസ്), നിഷാദ് അഹമ്മദ് (കലാ സാംസ്കാരികം), ജാഫര്‍ താനൂര്‍ (കായികം) എന്നിവരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് സോണല്‍ പ്രസിഡന്റ് സലിം വേങ്ങര നേതൃത്വം നല്‍കി.

 

Copy Protected by Chetan's WP-Copyprotect.