«

»

Print this Post

പെണ്‍കുട്ടികളുടെ വിദ്യാലയങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് അനുവാദം നല്‍കാമെന്ന് മന്ത്രാലയം

 

1

 

സൗദി അറേബ്യ:അടിയന്തിര ഘട്ടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പെണ്‍കുട്ടികളുടെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിച്ചു ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പ്രധാന അധ്യാപകര്‍ക്ക് ആനുവാദം നല്‍കാവുന്നതാണെന്നു വിദ്യാഭ്യാസ മന്ത്രാലയം വക്താവ്‌ മുബാറക്‌ അല്‍ ഇസൈമി വ്യക്തമാക്കി.

കാമ്പസിലേക്ക് റെഡ്‌ ക്രെസന്റ് പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് രാജ്യത്ത്‌ ഒരു യൂനിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി സമീപ ദിവസം മരണമടഞ്ഞ പശ്ചാത്തലത്തിലാണ് ഈ അനുവാദം നല്‍കുന്നത്.അന്യ പുരുഷന്മാരെന്ന കാരണത്താലാണ് പ്രവേശനം നിഷേധിച്ചതെന്നായിരുന്നു ആരോപണം.

തങ്ങളുടെ കുട്ടികളെ അന്യ പുരുഷന്മാര്‍ ചികിത്സിക്കുന്നത് ചില കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അനിഷ്ടകരമാണെന്ന കാരണത്താലും അത്യാവശ്യ സാഹചര്യത്തിലും ആരോഗ്യ പ്രവര്‍ത്തകരെ വിളിക്കാന്‍ അധ്യാപകര്‍ മടിക്കുന്നതായും ചൂണ്ടി കാണിക്കപ്പെടുന്നു.

ആരോഗ്യ പ്രവര്‍ത്തകരെ അവരുടെ കടമ നിര്‍വഹിക്കുന്നതില്‍ നിന്നും വിലക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് അനുവാദമില്ലെന്ന് ഇസൈമി പറഞ്ഞു. അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യമായ വൈദ്യ സഹായം നല്‍കി ജീവന്‍ രക്ഷിക്കുക എന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ കടമയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരെ തടയുന്നത് കൊണ്ട് ഉണ്ടാകുന്ന അതിന് ഉത്തരവാദികള്‍ പ്രവേശനം നിഷേധിക്കുന്നവര്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

 

Permanent link to this article: http://pravasicorner.com/?p=15340

Copy Protected by Chetan's WP-Copyprotect.