നവയുഗം മാനിഭം 2014 ശ്രദ്ധേയമായി

0
1

n
സാംസ്കാരിക സമ്മേളനം സിപിഐ ദേശീയ എക്സിക്കൂട്ടിവ് അംഗവും കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ കെ. ഇ ഇസ്മയിൽ ഉത്ഘാടനം ചെയ്യുന്നു.

 

സൗദി അറേബ്യ/ദമ്മാം: നവയുഗം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാനിഭം 2014 സാംസ്കാരിക സന്ധ്യ കലാ സാംസ്കാരിക രാഷ്ട്രീയ നായകന്മാരുടെ പങ്കാളിത്തം കൊണ്ടും വ്യത്യസ്ഥതയാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി മാറി.

കിഴക്കൻ പ്രവശ്യയിലെ കലാ സാംസ്കാരിക നായകന്മാരുടെ സാന്നിധ്യംകൊണ്ട് സമ്പുഷ്ടമായ സദ്ദസിൽ നവയുഗം കലാവേദി ഒരുക്കിയ കലാപരിപാടികളും മികവുറ്റതായി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം സിപിഐ ദേശീയ എക്സിക്കൂട്ടിവ് അംഗവും കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ കെ. ഇ ഇസ്മയിൽ ഉത്ഘാടനം ചെയ്തു.

സ്വാതന്ത്ര്യ സമര സേനാനിയും, ഭാഷാ ഗവേഷകനും,നിരൂപകനും, കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ പുതുശ്ശേരി രാമചന്ദ്രൻ ദേശാഭിമാന സന്ദേശം നല്കി,  മലയാളത്തിന്റെ പ്രിയപെട്ട കവിയും ഗാന രചയിതാവും യുവകലാസാഹിതിയുടെ അധ്യക്ഷനുമായ പി.കെ ഗോപി  സദസ്സിൽ കവിതകൾ ആലപിച്ചു.

നോർക്ക സൗദി കണ്‍സൾട്ടന്റ് ഷിഹാബ് കൊട്ടുകാട്, മുഹമ്മദ്‌ നജാത്തി, നവയുഗം ജുബൈൽ സെക്രട്ടറി ടി.എ തങ്ങൾ, നവയുഗം ജീവകാരുണ്യ കണ്‍ വീനർ ഷാജി മതിലകം, നവയുഗം കുടുംബവേദി കണ്‍വീനർ ലീന ഉണ്ണികൃഷ്ണൻ, നവയുഗം വനിതാവേദി ട്രഷറർ ഷംല കമാൽ, നവയുഗം ബാലവേദി പ്രതിനിധി ഫ്രീസിയ ഹബീബ്, നവയുഗം ദമ്മാം മേഖല പ്രസിഡന്റ്  റിയാസ് ഇസ്മായിൽ, രഘുനാദ്‌ ഷൊർണൂർ, നൗഷാദ് തഴവ എന്നിവർ സംസാരിച്ചു.

കെ.ആർ അജിത്ത് അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ നവയുഗം പ്രസിഡന്റ് ഉണ്ണി പൂച്ചെടിയിൽ സ്വാഗതവും, ടിറ്റോ ജോയിക്കുട്ടി നന്ദിയും പറഞ്ഞു. പ്രവാസ ലോകത്തെ സാംസ്കാരിക പ്രവർത്തനങ്ങളെ ഡോ.പുതുശ്ശേരി രാമചന്ദ്രൻ തന്നെ പ്രസംഗത്തിൽ ശ്ലാഹിച്ചു. കഠിനാദ്ധ്വാനത്തിന്റെ പ്രത്യയശാസ്ത്രത്തിനു മാത്രമേ ലോകത്തിൽ നിലനില്പ്പ് ഉണ്ടാകുകയുള്ളൂവെന്ന് കവി പി.കെ ഗോപി തന്റെ സംസാരത്തിൽ എടുത്തു പറഞ്ഞു.

കമാൽ കളമശ്ശേരി, സാജിദ് ആറാട്ടുപുഴ, സുധീർ ആലുവ, ആദിൽ മുഹമ്മദ്‌, വിവിധ സംഘടനാ നേതാക്കളായ ഇ.എം കബീർ,സിദ്ദിക്ക് കല്ലായി,പ്രദീപ്‌ കൊട്ടിയം(നവോദയ), അബ്ദുൾ ഹമീദ്, ബൈജു കുട്ടനാട് (ഒ,ഐ,സി,സി), കെ.എം ബഷീർ(തനിമ), മുഹമ്മദ്‌ ലിസാൻ, പി.പി റഷീദ്, അഷ്‌റഫ്‌ കൊടുങ്ങല്ലൂർ, മുഹമ്മദ്‌ ബഷീർ(നവയുഗം ജുബൈൽ), വഹാബ് പരവൂർ(ന്യൂ ഏജ് റിയാദ്), ഹുസൈൻ കുന്നിക്കോട്, അബ്ദുൽ ലത്തീഫ്, എൻ.സി ഷമീൽ(നവയുഗം അൽ ഹസ്സ), ഷംസുദ്ദീൻ(പൈതൃകം കൊല്ലം) എന്നിവരുടെ സാന്നിധ്യം ചടങ്ങിനു മാറ്റ് കൂട്ടി.

സലിം കൊല്ലം, ഷാജി മതിലകം, മോഹൻ ഓച്ചിറ, ഷിനോജ്, അക്ബർ, അൻവർ, സുനിൽ, സാന്ദ്രാ ഡിക്സൻ, അനഘാ രവീന്ദ്രൻ, റൈഹാന ഹനീഫ, എന്നിവർ ഗാനങ്ങളാലപിച്ചു അനറ്റ്‌ ഡോമനിക്ക്, കല്യാണി, മിഥുല, അഖില എന്നിവർ നൃത്തങ്ങൾ അവതരിപ്പിച്ചു, റീജ ഹനീഫ അവതാരകയായിരുന്നു കൊല്ലം കൂട്ടയ്മ്മയിലെ കുട്ടികൾ അവതരിപ്പിച്ച ദഫ്മുട്ട് വ്യത്യസ്ഥതയാർന്നതായി.

അജിത്‌ ഇബ്രാഹിം, സാജൻ കണിയാപുരം, എം.എ വാഹിദ്, ഷിബുകുമാർ, ശ്രീകുമാർ വെള്ളല്ലൂർ, മണിക്കുട്ടൻ, ഷാൻ പേഴുംമൂട്, വിജയ്‌, റെജി സാമുവേൽ, മിട്ടു, ബിജു വർക്കി, സുബി വർമ്മ പണിക്കർ, ജെയിംസ് കാറ്റടി, വേണു  എന്നിവർ പരിപാടികൾക്ക് നേതൃത്ത്വം നല്കി.