സിറിയക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുമതി വേണ്ടെന്ന് തൊഴില്‍ മന്ത്രാലയം, ചാഡ്‌ സ്വദേശികള്‍ക്ക് നിരോധനം

 

c

 

സൗദി അറേബ്യ: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന സിറിയക്കാരായ വിദേശ തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനു നിലവിലുള്ള സ്പോണ്‍സര്‍മാരുടെ സമ്മതം ആവശ്യമില്ലെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

രണ്ടു സാഹചര്യങ്ങളിലാണ് ഇവര്‍ക്ക് ഈ അനുവാദം നല്‍കുക. തൊഴില കരാറിന്റെ കാലാവധി കഴിയുകയോ അല്ലെങ്കില്‍ തൊഴിലുടമ തൊഴില്‍ കരാര്‍ റദ്ദാക്കുകയോ ചെയ്‌താല്‍ ഇവര്‍ക്ക് മറ്റൊരു സ്പോണ്‍സര്‍ഷിപ്പിലേക്ക് മാറുന്നതിനു അനുവാദം നല്‍കും.

ബംഗ്ലാദേശ് സ്വദേശികളായ തൊഴിലാളികളുടെ പ്രൊഫെഷന്‍ മാറുന്നതിനും സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനും ഉണ്ടായിരുന്ന വിലക്ക് നീക്കിയത് മറ്റുള്ള രാജ്യക്കാര്‍ക്ക് ബാധകമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. നിലവില്‍ ഈ നിരോധനങ്ങള്‍ ഉള്ളവര്‍ക്ക് പ്രൊഫെഷന്‍ മാറുന്നതിനും സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനും അനുമതി നല്‍കില്ല.

ചാഡ്‌ സ്വദേശികളായ തൊഴിലാളികള്‍ക്ക് പ്രൊഫെഷന്‍ മാറുന്നതിനും സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനും നിരോധനം നിലവിലുണ്ട്. ഇവരുടെ നിരോധനം നീക്കിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

 

Copy Protected by Chetan's WP-Copyprotect.