കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഖത്തറില്‍ മരിച്ചത് 456 ഇന്ത്യക്കാര്‍, വിവരങ്ങള്‍ പൂര്‍ണ്ണമായി വെളിപ്പെടുത്താതെ ഖത്തറിലെ ഇന്ത്യന്‍ എംബസ്സി

0
2

 

 

I

 

ഖത്തര്‍/ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഖത്തറില്‍ 456 ഇന്ത്യക്കാര്‍ മരണമടഞ്ഞുവെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസ്സി വ്യക്തമാക്കി. വിവരാവകാശ നിയമ പ്രകാരം ഫയല്‍ ചെയ്ത അപേക്ഷക്കുള്ള മറുപടിയിലാണ് ഇന്ത്യന്‍ എംബസ്സിക്ക് ഇക്കാര്യം തുറന്നു സമ്മതിക്കേണ്ടി വന്നത്.

ഇക്കാലഘട്ടത്തില്‍ പ്രതിമാസം 20 മരണങ്ങള്‍ വീതം നടന്നിട്ടുണ്ട് എന്ന് എംബസ്സി സമ്മതിക്കുന്നു. 27 പേര്‍ മരിച്ച ഓഗസ്റ്റ് ആണ് ഏറ്റവും കൂടുതല്‍ പേര്‍ മരണമടഞ്ഞ മാസം. 2012 ല്‍ 237 ഉം 2013 ലെ ആദ്യ 11 മാസങ്ങളില്‍ 218 പേരും മരിച്ചിട്ടുണ്ട്.

എന്നാല്‍ ഏതൊക്കെ സാഹചര്യത്തില്‍ എങ്ങിനെയൊക്കെയാണ് ഇവരുടെ മരണം സംഭവിച്ചതെന്നും മരണ കാരണങ്ങള്‍ എന്തോക്കെയായിരുന്നുവെന്നും പരസ്യപ്പെടുത്താന്‍ എംബസ്സി വിസമ്മതിച്ചു. തങ്ങളുടെ പൗരന്മാര്‍ കൂടുതലായി മരണമടയുന്ന സാഹചര്യത്തെ സംബന്ധിച്ച് ഏതെങ്കിലും കത്തിടപാടുകള്‍ എംബസ്സിയും ഇന്ത്യന്‍ ഗവര്‍മെന്റും തമ്മില്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനും എംബസ്സി മറുപടി നല്‍കിയിട്ടില്ല.