അഞ്ചു വയസ്സുകാരി ബഹറിന്‍ ബാലികയെ ബലമായി ചുംബിച്ച പാക്കിസ്ഥാനിക്കു 10 വര്‍ഷം തടവ്

0
1

 

b

 

ബഹറിന്‍/മനാമ: അഞ്ചു വയസ്സുകാരിയായ ബഹറിന്‍ ബാലികയെ ബലമായി ചുംബിച്ച 39 കാരനായ പാക്കിസ്ഥാന്‍ പൗരന് ബഹറിന്‍ കോടതി പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷക്ക് ശേഷം ബഹറിനില്‍ നിന്നും നാടു കടത്താനും കോടതി ഉത്തരവായിട്ടുണ്ട്.

പ്രതിയായ പാക്കിസ്ഥാനി ഡ്രൈവര്‍ ആയിരുന്നു കുട്ടിയെ എല്ലാ ദിവസങ്ങളിലും സ്കൂളിലേക്കും തിരിച്ചും കൊണ്ട് പോയിരുന്നത്. സ്കൂളില്‍ നിന്നും തിരിച്ചു വീട്ടിലെത്തിയ കുട്ടി കരയുന്നത് ശ്രദ്ധയില്‍ പെട്ട മാതാവ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതി കുട്ടിയോട് പല തവണ അനുവാദം ചോദിച്ചിരുന്നു എന്നും കുട്ടി വിസമ്മതിച്ചപ്പോള്‍ ബലമായി കവിളില്‍ ചുംബിക്കുകയായിരുന്നുവന്ന് കുട്ടി മാതാവിനോട് വെളിപ്പെടുത്തി.ഉടനെ മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തന്‍റെ മകളെ പോലെ കരുതി പിതൃ വാല്സല്യത്തോടു കൂടി ചുംബിച്ചതാണെന്ന പാക്കിസ്ഥാന്‍ പൗരന്റെ വാദം കോടതി തള്ളി കളഞ്ഞു. കോടതിയില്‍ തെളിവായി ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബാലികയുടെ കാവിള്‍ തടം ചുവന്നു തടിച്ചതായി രേഖപ്പെടുത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് പിതൃ വാത്സല്യത്തോടെയല്ലെന്നും ബലപ്രയോഗം നടത്തി ചുംബിച്ചതാണെന്നും കോടതി നിഗമനത്തിലെത്തിയത്.