തെറ്റായ രീതിയില്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ സൗദി മതകാര്യ പോലീസ് നിരീക്ഷിക്കുന്നു

 

m

 

സൗദി അറേബ്യ: സോഷ്യല്‍ മീഡിയകള്‍ അധാര്‍മ്മികവും ആനാശാസ്യകരവും അശ്ലീലവുമായ രീതിയില്‍ ഉപയോഗിക്കുന്നവരുടെ അക്കൌണ്ടുകള്‍ മതകാര്യ പോലീസ് നിരീക്ഷിക്കുന്നതായി മതകാര്യ പോലീസിന്റെ ഐ ടി മാനേജര്‍ ഹസ്സന്‍ അലി അല്‍ അസീരി വ്യക്തമാക്കി. 

സൗദി അറേബ്യയില്‍ ഇത്തരതിലുള്ള 735 അക്കൌണ്ടുകളാണ് മതകാര്യ പോലീസ് നിരീക്ഷണത്തിനു വിധേയമാക്കിയിട്ടുള്ളത്. ഈ അക്കൌണ്ടുകളുടെ ഉടമസ്ഥന്മാരുടെ വിവരങ്ങള്‍ ഉടനെ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു തിരിച്ചറിയും. എല്ലാ സോഷ്യല്‍ മീഡിയകളും നിരീക്ഷണത്തിന് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സോഷ്യല്‍ മീഡിയകളിലൂടെ നിരവധി പേര്‍ ദൈവ നിന്ദ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കൂടാതെ മദ്യ വില്‍പ്പന, അതിന്റെ പ്രചരണം, സ്വവര്‍ഗ്ഗ രതി, മുനുഷ്യക്കടത്ത് തുടങ്ങിയ അനാശാസ്യകരവും അധാര്‍മ്മികവും കുറ്റകരവുമായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നതായാണ് ശ്രദ്ധയില്‍ പെട്ടിട്ടുള്ളത്. ഇത് നിര്‍ബന്ധമായും തടയപ്പെടെണ്ടതാണെന്നും അസീരി വ്യക്തമാക്കി.     

എന്നാല്‍ നിരീക്ഷണത്തിന് വിധേയമാക്കിയവരെ തിരച്ചറിഞ്ഞു കഴിഞ്ഞാല്‍ ഉടനെ തന്നെ അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് സ്വയം വിമര്‍ശനത്തിനും മാന്യമായ രീതിയില്‍ മുന്നോട്ടു പോകാനുമുള്ള അവസരം നല്‍കും. മോശം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ പിന്നീട് അവരുടെ അക്കൌണ്ടുകള്‍ ബ്ലോക്ക് ചെയ്യും. ഇതിനു ശേഷവും മോശമായ തുടര്‍ന്നാല്‍ മാത്രമേ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുകയുള്ളൂ എന്നും അസീരി വ്യക്തമാക്കി.

 

You may have missed

Copy Protected by Chetan's WP-Copyprotect.