സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ അധ്യാപകര്‍ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം

 

m

 

 

സൗദി അറേബ്യ: കിഴക്കന്‍ പ്രവിശ്യയിലെ സ്കൂളുകളില്‍ ക്ലാസ് സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. 

ഐ ടി കുറ്റകൃത്യങ്ങള്‍ തടയുന്നത് സംബന്ധിച്ചുള്ള മന്ത്രിസഭയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിരോധനം ലംഘിക്കുന്ന അധ്യാപര്‍ക്കുള്ള ശിക്ഷകള്‍ വിശദീകരിച്ചു കൊണ്ടുള്ള ലിസ്റ്റ് വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ക്ലാസ്സുകള്‍ നടക്കുന്ന സമയത്ത് തന്നെ ചില അധ്യാപകര്‍ മൊബൈല്‍ ഫോണിലൂടെ ചാറ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. ക്ലാസ് സമയങ്ങളില്‍ അധ്യാപകര്‍ മൊബൈല്‍ ഫോണിലൂടെ സംസാരിച്ചു സമയം കളയുന്നതായും പല സ്കൂള്‍ മാനേജ്മെന്റുകളും പരാതികള്‍ ഉന്നയിച്ചിരുന്നു.

മുന്‍‌കൂര്‍ അനുമതിയില്ലാതെ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ എടുക്കുന്നതില്‍ നിന്നും അധ്യാപകരെ കൂടാതെ അനധ്യാപകര്‍, സന്ദര്‍ശകര്‍ എന്നിവരെയും വിലക്കിയിട്ടുണ്ട്.

 

You may have missed

Copy Protected by Chetan's WP-Copyprotect.