കയ്യെഴുത്ത് പാസ്പോര്‍ട്ട് മാറ്റാത്തവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ വിസകള്‍ നല്‍കുന്നത് വിദേശ രാജ്യങ്ങള്‍ നിര്‍ത്തി വെക്കും

 

 

 

കൈ കൊണ്ടെഴുതിയ പാസ്പോര്‍ട്ട് ആണ് എന്റെ കൈവശമുള്ളത്. കൈ കൊണ്ടെഴുതിയ പാസ്പോര്‍ട്ട് മാറ്റി അച്ചടിച്ച പാസ്പോര്‍ട്ട് ആക്കണമെന്ന് നിയമം വന്നതായി ഒരു സുഹൃത്ത്‌ പറഞ്ഞു. അതിന്‍റെ സമയം കഴിഞ്ഞു പോയതായും അയാള്‍ പറയുന്നു. എന്റെ പാസ്പോര്‍ട്ട് കഫീലിന്റെ കൈവശമാണ്. നാട്ടില്‍ പോകാനുള്ള സമയത്ത് മാത്രമേ അത് കൈവശം തരൂ. അപ്പോള്‍ പുതിയ അച്ചടിച്ച പാസ്പോര്‍ട്ട് ആക്കിയാല്‍ മതിയോ?  ജാഫറലി, ജിദ്ദ.

 

അച്ചടിച്ച പാസ്പോര്‍ട്ട് എന്ന് നിങ്ങള്‍ എഴുതിയിട്ടുള്ളത് മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് (MRP) ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.

2001 മുതലാണ്‌ ഇന്ത്യയില്‍ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് നല്‍കി തുടങ്ങിയത്. അതിനു മുന്‍പുള്ള ഫോട്ടോ പശ തേച്ചു ഒട്ടിച്ചിട്ടുള്ളവയും 20വര്‍ഷം കാലാവധിയുള്ളവയുമായ പാസ്പോര്‍ട്ടുകള്‍ കയ്യെഴുത്ത് പാസ്പോര്‍ട്ട് എന്ന വിഭാഗത്തില്‍ പെടും.  താങ്കളുടെ പാസ്പോര്‍ട്ടിന് 2015 ന് ശേഷവും കാലാവധി ഉണ്ടെങ്കില്‍ തന്നെയും അതിനു മുന്‍പായി മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ആക്കി മാറ്റണം.

കയ്യെഴുത്ത് പാസ്പോര്‍ട്ടുകള്‍ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ആക്കി മാറ്റുന്നതിന് 2012 നവംബര്‍ 24 വരെയായിരുന്നു മുന്‍പ് സമയം നിശ്ചയിച്ചിരുന്നത്. അത് പിന്നീട് 2015 നവംബര്‍ 24 വരെ നീട്ടി നല്‍കിയിട്ടുണ്ട്. ഈ സമയ പരിധിക്കുള്ളില്‍ കയ്യെഴുത്ത് പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ടിലേക്ക് നിര്‍ബന്ധമായും മാറണം.

അന്താരാഷ്ട്രാ വ്യോമയാന സമിതി മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ടിലേക്ക് മാറാനുള്ള അവസാന തിയ്യതിയായി നിശ്ചയിച്ചിരിക്കുന്നത് അന്നാണ്. 2015 നവംബര്‍ 25 മുതല്‍ ഭൂരിഭാഗം വിദേശ രാജ്യങ്ങളും മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് വിസകള്‍ നല്‍കുന്നത്  നിര്‍ത്തി വെക്കുമെന്നാണ് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടുള്ളത്. 

 

You may have missed

Copy Protected by Chetan's WP-Copyprotect.