«

»

Print this Post

അനധികൃത സിം കാര്‍ഡ്‌ വില്‍പ്പന: സൗദിയില്‍ ഇന്ത്യക്കാരടക്കം മൂന്നു പേര്‍ പിടിയില്‍

 

s

 

സൗദി അറേബ്യ/ജിദ്ദ: അനധികൃതമായി സിം കാര്‍ഡ്‌ വില്‍പ്പന നടത്തിയ മൂന്നു പേരെ മക്ക പോലീസ്‌ അറസ്റ്റ്‌ ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡ്‌ നമ്പര്‍ സഹിതം സിം കാര്‍ഡ്‌ വില്‍പ്പന നടത്തുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അമീര്‍ മിത്അബ് മൊബൈല്‍ സൂഖിലെ ഷോപ്പില്‍ പരിശോധന നടത്തി ഇവരെ പിടി കൂടുകയായിരുന്നു. പിടിയിലായവരില്‍ രണ്ടു ഇന്ത്യക്കാരും ഒരു ഈജിപ്റ്റുകാരനും ഉള്‍പ്പെടുന്നു.

സൗദിയിലെ നിയമപ്രകാരം ഇഖാമ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാതെ സിം കാര്‍ഡുകള്‍ വില്‍ക്കാന്‍ പാടില്ല. നിയമപരമായി വില്‍ക്കാന്‍ അനുവാദം നല്‍കിയിട്ടുള്ള കടകളിലൂടെ മാത്രമേ സിം കാര്‍ഡുകള്‍ വില്‍പ്പന നടത്താവൂ. രജിസ്റ്റര്‍ ചെയ്യാതെ നിയമവിരുദ്ധമായി സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വര്‍ഷം എല്ലാ ഗവര്‍ണറേറ്റുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഈ സര്‍ക്കുലര്‍ പ്രകാരം നിയമ വിരുദ്ധ സിം കാര്‍ഡുകള്‍ വില്‍ക്കുന്ന കടകള്‍ അടച്ചു സീല്‍ വെക്കും.കടയിലെ സാധനങ്ങള്‍ പിടിച്ചെടുക്കും.പിടിക്കപ്പെടുന്നത് വിദേശിയാണെങ്കില്‍ നാട് കടത്തും. ആഭ്യന്തര മന്ത്രാലയ നിര്‍ദ്ദേശ പ്രകാരം നടന്നിരുന്ന കര്‍ശന പരിശോധന പിന്നീട് കുറഞ്ഞതോടെ സിം കാര്‍ഡ്‌ വില്‍പ്പന പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്.

 

Permanent link to this article: http://pravasicorner.com/?p=15501

Copy Protected by Chetan's WP-Copyprotect.