വിജ്ഞാന വെളിച്ചം പകര്‍ന്ന് “കുടുംബം സമാധാനമാണ്” കാമ്പയിന്‍റെ യാമ്പു സോണല്‍ തല സമാപനം.

വി.എം.ഇബ്രാഹിം
“കുടുംബം സമാധാനമാണ്” കാമ്പയിന്‍റെ യാമ്പു സോണല്‍ തല സമാപന സമ്മേളനത്തില്‍ മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം.ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തുന്നു

 

തനിമ അഖില സൗദി തലത്തില്‍ നടത്തുന്ന “കുടുംബം സമാധാനമാണ്” എന്ന കാമ്പയിന്‍റെ യാമ്പു സോണല്‍ തല സമാപന സമ്മേളനം കഴിഞ്ഞ ദിവസം നടന്നു. മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം.ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു.

കാമ്പയിന്റെ ഭാഗമായി നടന്ന വായന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും, മദ്രസ വിദ്യാര്‍ത്ഥികളുടെ റമദാന്‍ പ്രൊജക്റ്റ്‌ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും പരിപാടിയില്‍ നടന്നു.

മനുഷ്യ രാശിക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ അനന്തമാണെന്നും അവക്ക് കഴിവിന്‍റെ പരമാവധി നന്ദിയുള്ളവാരാവുക എന്നത് മനുഷ്യന്‍റെ ബാധ്യത ആണെന്നും മുഖ്യ പ്രഭാഷണത്തില്‍ വി.എം.ഇബ്രാഹിം ഉണര്‍ത്തി. കേവല ആരാധന കര്‍മങ്ങള്‍ക്ക് അപ്പുറം, ജീവിതം മുഴുവന്‍ അല്ലാഹുവിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിച്ച് കൊണ്ടാകണം എന്നും, അധാര്‍മികതയിലും അക്രമങ്ങളിലും മുഴുകിയ വ്യക്തികളെയും കുടുംബങ്ങളെയും നന്മയും സ്നേഹവും നിറഞ്ഞ ജീവിത വഴികളിലേക്ക് തിരിച്ചു വിടാന്‍ മുസ്ലിം സമുദായം തയ്യാറാകണം എന്നും അദ്ദേഹം ഉണര്‍ത്തി. അല്ലാഹു തന്നെ മനുഷ്യ സൃഷ്ടിപ്പിന്‍റെ ഉദ്ദേശ്യമായി പറഞ്ഞത് നന്മ കല്‍പ്പിക്കുകയും, തിന്മ വിരോധിക്കുകയും ചെയ്യുക, സത്യത്തിന്‍റെ സമര്‍പ്പണം നിര്‍വഹിക്കുക എന്നതാണ്. ഇത് ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ  മാത്രം ഉത്തരവാദിത്തം ആയി മനസ്സിലാക്കാതെ എല്ലാവരും വ്യക്തി ബാധ്യതയായി ഏറ്റെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യാഥിതി വി.എം.ഇബ്രാഹിം, സലിം വേങ്ങര, ശരീഫ് അല്‍ജസീറ, ഷിയാസ് കുഞ്ഞിബാവ, സോഫിയ മുഹമ്മദ്‌ ഖാദര്‍, റസിയ അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ തനിമ യാമ്പു സോണല്‍ പ്രസിഡന്റ്‌ സലിം വേങ്ങര അധ്യക്ഷന്‍ ആയിരുന്നു. സോണല്‍ സെക്രട്ടറി അനീസുദ്ധീന്‍ സ്വാഗതം പറഞ്ഞു. അബ്ദുള്ള ഖിറാഅത്ത്‌ നടത്തി.

അമീര്‍ ഖാന്‍ ഗാനം ആലപിച്ചു. ജാബിര്‍ വാണിയമ്പലം നന്ദി പ്രകാശിപ്പിച്ചു. ഷൗക്കത്ത്, ഇര്‍ഫാന്‍, സി.കെ അബ്ദുറഹ്മാന്‍, ഹസീദ്, നസീഫ്, അബ്ദുള്ളക്കോയ, ആഷിഖ്, ജാഫര്‍, ശുഐബ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

 

You may have missed

Copy Protected by Chetan's WP-Copyprotect.