«

»

Print this Post

സൗദിയില്‍ മറ്റൊരാളുടെ വാഹനം ഓടിക്കുമ്പോള്‍…..

സൗദി അറേബ്യയില്‍ ഒരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം മറ്റൊരാള്‍ മാറി ഓടിക്കാന്‍ പാടുള്ളതല്ല. ഏതെന്കിലും സാഹചര്യത്തില്‍ അങ്ങിനെ ഓടിക്കണമെങ്കില്‍ അതിനായി പോലീസില്‍ നിന്നും പ്രത്യേക അനുമതി പത്രം വാങ്ങേണ്ടതുണ്ട്. ഉദാഹരണമായി നിങ്ങളുടെ സുഹൃത്ത്‌ അവധിക്കു പോകുമ്പോള്‍ അയാളുടെ വാഹനം നിങ്ങള്ക്ക് ഓടിക്കണമെങ്കില്‍, രണ്ടു പേരും ബന്ധപ്പെട്ട രേഖകളുമായി (ഇഖാമ, ഡ്രൈവിംഗ് ലൈസന്‍സ്‌, ഇസ്തിമാറ (Registration Certificate)) ബന്ധപ്പെട്ട പോലീസ്‌ സ്റേഷനില്‍ ഹാജരാകണം. അവിടെ നിന്നും ലഭിക്കുന്ന അനുമതി പത്രത്തില്‍ കാണിച്ചിട്ടുള്ള തിയ്യതി മുതല്‍ അത് അവസാനിക്കുന്ന തിയ്യതി വരെ മാത്രമേ പ്രസ്തുത വാഹനം ഓടിക്കാന്‍ പാടുള്ളൂ.

Permanent link to this article: http://pravasicorner.com/?p=1552

Copy Protected by Chetans WP-Copyprotect.