യു എ ഇ യില്‍ കെ ജി 1 വിഭാഗത്തിലേക്ക് പ്രവേശനം നല്കുന്നതുനുള്ള കുറഞ്ഞ പ്രായം 3 വയസ്സാക്കി കൊണ്ട് മന്ത്രാലയ ഉത്തരവ്‌

 

f

 

യു.എ.ഇ: സി ബി എസ് ഇ സിലബസ്‌ പിന്തുടരുന്ന ഇന്ത്യന്‍ സ്കൂളുകളില്‍ കെ ജി 1 വിഭാഗത്തിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം മൂന്നു വയസായി നിജപ്പെടുത്തി. ഇക്കാര്യം വ്യകതമാക്കി കൊണ്ടുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ സ്കൂളുകള്‍ക്ക് ലഭിച്ചു.

നേരത്തെ കെ ജി 1 വിഭാഗത്തിലേക്ക് പ്രവേശനം ലഭിക്കുന്നതിനു വിദ്യാര്‍ത്ഥികള്‍ക്ക് നാല് വയസ്സ് പൂര്‍ത്തിയിരിക്കണമെന്നു മന്ത്രാലയം നിബന്ധന പുറപ്പെടുവിച്ചിരുന്നു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ ആറു വയസ്സും പൂര്‍ത്തിയാകണമെന്നു മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.

ഇതേ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ആശയ കുഴപ്പം നില നിന്നിരുന്നു. എന്നാല്‍ പുതിയ സര്‍ക്കുലറിനു മുന്‍പ്‌ തയ്യാറാക്കിയ അഡ്മിഷന്‍ ലിസ്റ്റ് മന്ത്രാലയം അംഗീകരിച്ചത് സ്കൂളുകള്‍ക്ക് ആശ്വാസമായി.

 

You may have missed

Copy Protected by Chetan's WP-Copyprotect.