അബുദാബിയിലെ ചെറിയ ഹോട്ടലുകളിലെ തൊഴിലാളികള്‍ക്ക് പുതിയ നിബന്ധനകള്‍

 

h

യു.എ.ഇ/അബുദാബി:അബുദാബിയിലെ ചെറിയ ഹോട്ടലുകളില്‍ ജോലിയെടുക്കുന്നവര്‍ക്ക് ബാധകമാകുന്ന പുതിയ നിബന്ധനകള്‍ അധികൃതര്‍ പുറപ്പെടുവിച്ചു.

‘സലാമത് സദ്‌ന’ എന്ന് പേരിട്ടിട്ടുള്ള ഭക്ഷ്യ വിഭവങ്ങളുടെ സുരക്ഷിത വിതരണത്തിനുള്ള പദ്ധതിയില്‍ ഭക്ഷണം തയ്യാറാക്കുന്നവരും  അവ വിതരണം ചെയ്യുന്നവരും നഖങ്ങള്‍ നീട്ടി വളര്‍ത്തരുതെന്നും കൈകളില്‍ ആഭരണങ്ങള്‍ അണിയരുതെന്നും  നിബന്ധനയുണ്ട്.

കൈകളില്‍ വാച്ച് ധരിക്കുന്നതും വിലക്കിയിട്ടുണ്ട്. നഖങ്ങളില്‍ നെയില്‍ പോളീഷ് പോലുള്ളവ ഉണ്ടാകരുത്. ആഭരണങ്ങളും വാച്ചും മറ്റും ധരിക്കുന്നത് അവക്കിടയില്‍ അഴുക്ക് മറഞ്ഞിരിക്കാന്‍ കാരണമാകും എന്നതാണു അധികൃതരുടെ വിലക്ക് ഉണടാകുന്നതിനു കാരണമായത്‌.

ഏതാണ്ട് 2500 ചെറു ഭക്ഷണ ശാലകള്‍ക്കാണ് ഈ നിബന്ധനകള്‍ ബാധകമാകുക. ഇവിടങ്ങളില്‍ നിന്ന് മധ്യ നിലവാരത്തിലുള്ളവരും കുറഞ്ഞ വരുമാനക്കാരുമായ രണ്ടര ലക്ഷം പേര്‍ ഭക്ഷണം കഴിക്കുന്നു എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

 

You may have missed

Copy Protected by Chetan's WP-Copyprotect.