ഖത്തറിലെ പെട്രോള്‍ പമ്പുകളിലെ ഭക്ഷണ ശാലകളില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകളും ടാങ്കുകളും മാറ്റാന്‍ ഉത്തരവ്

0
1

 

i

 

ഖത്തര്‍/ദോഹ: പെട്രോള്‍ പമ്പുകളില്‍ പ്രവത്തിക്കുന്ന ഭക്ഷണ ശാലകളില്‍ നിന് ഭക്ഷണം പാകം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഗ്യാസ്‌ സിലിണ്ടറുകളും ടാങ്കുകളും അടിയന്തിരമായി നീക്കം ചെയ്യാന്‍ അധികൃതര്‍ ഉത്തരവിട്ടു.  പകരം ഇലക്ട്രിക് ബര്‍ണറുകളും ഒവനുകളും ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. ഇതിനായി പത്തു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ലാന്‍ഡ്‌ മാര്‍ക്ക്‌ മാളിനടുത്തുള്ള പെട്രോള്‍ സ്റ്റേഷന്‍ കോംപ്ലെക്സില്‍ പ്രവര്‍ത്തിക്കുന്ന ഇസ്താബൂല്‍ റെസ്റ്റോറന്റില്‍ 11 പേരുടെ മരണത്തിനും 35 പേരുടെ പരിക്കിനും കാരണമായ ഗ്യാസ്‌ ടാങ്ക് പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.