«

»

Print this Post

ഖത്തര്‍ ദുരന്തം: കൊല്ലപ്പെട്ടവരില്‍ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്ക് നേരിട്ട് നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി

 

q

ഖത്തര്‍/ദോഹ: കഴിഞ്ഞ വ്യാഴാഴ്ച ലാന്‍ഡ്‌ മാര്‍ക്ക്‌ മാളിനടുത്തുള്ള പെട്രോള്‍ സ്റ്റേഷന്‍ കോംപ്ലെക്സില്‍ പ്രവര്‍ത്തിക്കുന്ന ഇസ്താബൂള്‍ റസ്റ്റോറന്റില്‍ ഗ്യാസ്‌ റാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട തൊഴിലാളികളില്‍ ചിലര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അപകടത്തില്‍ മരണപ്പെട്ട ഏഴു തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന കമ്പനി കൊല്ലപ്പെട്ടവരില്‍ ചിലര്‍ക്ക് ഇന്‍ഷൂറന്‍സ്‌ പരിരക്ഷ ഉണ്ടായിരുന്നില്ലെന്ന് പ്രത്യക്ഷമായി തന്നെ സമ്മതിച്ചിട്ടുണ്ട്.

തൊഴിലെടുക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളില്‍ മരണപ്പെടുന്ന തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് ഖത്തറിലെ തൊഴില്‍ നിയമം അനുശാസിക്കുന്നു. ദുഹൈലില്‍ ഉണ്ടായ തരത്തിലുള്ള അപകടങ്ങളില്‍ മരണമടയുന്ന തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഖത്തര്‍ നിയമ പ്രകാരം രണ്ടു ലക്ഷം ഖത്തര്‍ റിയാല്‍ നഷ്ടപരിഹാരമായി ലഭിക്കുന്നതിനു തൊഴില്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നു ഖത്തറിലെ പ്രശസ്ത പ്രവാസി അഭിഭാഷകനായ നിസാര്‍ കോച്ചേരി പറയുന്നു.

എന്നാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലെങ്കില്‍ ഖത്തര്‍ തൊഴില്‍ നിയമ പ്രകാരമുള്ള നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കില്ല. ഇത്തരം സാഹചര്യത്തില്‍ മരണപ്പെടുന്ന സമയത്ത് പ്രസ്തുത തൊഴിലാളി ഏതു വ്യക്തിയുടെ/കമ്പനിയുടെ സ്പോണ്‍സര്‍പ്പില്‍ ആയിരുന്നുവോ അവര്‍ ഈ തുക നല്‍കേണ്ടി വരും. ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വാങ്ങി നല്‍കുന്നതിന് ശക്തമായ ഇടപെടല്‍ നടത്തുമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസ്സി വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നേരിട്ട് നഷ്ടപരിഹാരം നല്‍കുന്നതിന് അപകടത്തില്‍ മരണപ്പെട്ട ഏഴു തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന കമ്പനി തീരുമാനിച്ചതായി വിവരം ലഭിച്ചു. എന്നാല്‍ എത്ര തുക വീതമാണ് നഷ്ടപരിഹാരമായി നല്‍കുക എന്ന് കമ്പനി വെളിപ്പെട്ടുത്തിയിട്ടില്ല. 

 

Permanent link to this article: http://pravasicorner.com/?p=15549

Copy Protected by Chetans WP-Copyprotect.