«

»

Print this Post

വേശ്യാവൃത്തിയും ആഭിചാരവും: ഷാര്‍ജയില്‍ അറബ് ദമ്പതികള്‍ അറസ്റ്റില്‍

 

couples

 

യു എ ഇ /ഷാര്‍ജ: ആഭിചാര ക്രിയകളും ദുര്‍ മന്ത്രവാദവും നടത്തിയതിനും യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിനും അറബ് വംശജരായ ദമ്പതികളെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു.

വിദേശത്ത് നിന്ന് ജോലിക്കെന്ന വ്യാജേന യുവതികളെ യു.എ ഇ യിലേക്ക് കൊണ്ട് വന്നു വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു ഇവരുടെ രീതി.

ബ്യൂട്ടി പാര്‍ലറില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്തു വന്ചിതയാകപ്പെട്ട വിദേശ യുവതിയുടെ പരാതിയിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവിടെയത്തിയതിനു ശേഷം അവരില്‍ നിന്നും 20000 ദിര്‍ഹം കൈപറ്റിയെന്നു ഒപ്പിട്ടു വാങ്ങിയതായി യുവതി പരാതിയില്‍ പറയുന്നു. പിന്നീട് യുവതിയെ ഇരുവരും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ 20000 ദിര്‍ഹം തിരികെ ആവശ്യപ്പെട്ടു കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

ഇവരുടെ അറസ്റ്റിനു ശേഷം പോലീസ് താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ പണം കൈപ്പറ്റി കൊണ്ടുള്ള നിരവധി രസീതികളും കണ്ടെടുത്തു. കൂടാതെ നിരവധി യുവതികളെ വിസിറ്റ് വിസയില്‍ രാജ്യത്തെത്തിച്ചതിന്റെ രേഖകളും ആഭിചാരത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികളും മദ്യ കുപ്പികളും പോലീസ് കണ്ടെടുത്തു. 

 

Permanent link to this article: http://pravasicorner.com/?p=15560

Copy Protected by Chetan's WP-Copyprotect.