പെട്രോള്‍ പമ്പുകളില്‍ ടിഷ്യൂ ബോക്സുകള്‍ സൗജന്യമായി നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

 

fi

സൗദി അറേബ്യ/ജിദ്ദ: ജിദ്ദയില്‍ പെട്രോള്‍ പമ്പുകളില്‍ ടിഷ്യൂ ബോക്സുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചതായി സിവില്‍ ഡിഫന്‍സ്‌ വക്താവ്‌ കേണല്‍ സയ്യിദ്‌ സര്‍ഹാന്‍ വ്യക്തമാക്കി.

ജിദ്ദ ഗവര്‍ണര്‍ മിഷല്‍ ബിന്‍ മാജിദ് രാജകുമാരന്റെ ഉത്തരവിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പെട്രോള്‍ പമ്പുകളില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ്‌ കൂപ്പണുകളും മൊബൈല്‍ ഫോണുകളും വില്‍പ്പന നടത്തുന്നതും നിരോധിച്ചിരുന്നു.

എന്നാല്‍ നിരോധനം പിന്‍വലിക്കുന്നതോടൊപ്പം ഇവ വിതരണം ചെയ്യുന്ന പെട്രോള്‍ പമ്പുടമകള്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ടിഷ്യൂ ബോക്സുകള്‍ സ്റ്റോര്‍ ചെയ്തു വെക്കുന്ന ബോക്സുകള്‍ തീ പിടിക്കാത്തതായിരിക്കണമെന്നു കര്‍ശന നിര്‍ദ്ദേശം പെട്രോള്‍ പമ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഇവ വെക്കുന്ന സ്റ്റാന്റുകളും തീ പിടിക്കാത്തതും വാഹനത്തിന്റെ ഡ്രൈവറുടെ കാഴ്ചയെ മറക്കാത്തതും ശ്രദ്ധയെ വ്യതിചലിപ്പിക്കാത്തതും ആയിരിക്കണമെന്ന നിര്‍ദ്ദേശവും സിവില്‍ ഡിഫന്‍സ്‌ നല്‍കിയിട്ടുണ്ട്. ടിഷ്യൂ ബോക്സുകളോടൊപ്പം നോട്ടീസുകള്‍ വിതരണം ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.    

 

You may have missed

Copy Protected by Chetan's WP-Copyprotect.