സൗദി ഹെല്‍പ്‌ലൈന്‍ : സൗദി ജീവനക്കാരന് നിര്‍ബന്ധമായും 3000 റിയാല്‍ ശമ്പളം നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയം നിബന്ധന വെച്ചിട്ടില്ല

 

s

 

ഞാന്‍ ദാമ്മാമില്‍ ചെറിയ ഷോപ്പ്‌ നടത്തുന്നു. സ്പോണ്‍സറുടെ ഒരു ബന്ധുവിനെ ലേബര്‍ ഓഫീസ്‌ പരിശോധന ഉണ്ടാകുമ്പോള്‍ രക്ഷപ്പെടുന്നതിന് വേണ്ടി നിര്‍ത്തിയിട്ടുണ്ട്. അയാള്‍ ഷോപ്പിലേക്ക് വരുന്നില്ലെങ്കിലും 2000 റിയാലിന്റെ എഗ്രിമെന്റ് ഉണ്ടാക്കി വെച്ചിട്ടുണ്ട്. പക്ഷെ സൗദികള്‍ക്ക് ചുരുങ്ങിയത് 3000 റിയാല്‍ ശമ്പളം നല്‍കണമെന്ന് പറയുന്നു. ഇയാള്‍ക്ക് 3000 റിയാല്‍ ശമ്പളം നല്‍കേണ്ടി വരുമോ? എ.പി കെ, ദമ്മാം

സ്വകാര്യ മേഖലയില്‍ സ്വദേശി ജോലിക്കാര്‍ക്ക് മിനിമം 3000 റിയാല്‍ ശമ്പളം നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയം ഒരിക്കലും നിര്‍ദ്ദേശിച്ചിട്ടില്ല.പൊതു മേഖലയിലാണ് സ്വദേശി ജീവനക്കാര്‍ക്ക് മിനിമം വേതനം 3000 റിയാല്‍ ശമ്പളം നല്‍കണമെന്ന് കാണിച്ചു കഴിഞ്ഞ വര്‍ഷം സൗദി ഭരണാധികാരി അബ്ദുള്ള രാജാവ്‌ ഉത്തരവിറക്കിയത്.

എന്നാല്‍ സൗദി ജീവനക്കാരനെ നിതാഖാത്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു സ്വദേശി ജീവനക്കാരനായി കണക്കാക്കണമെങ്കില്‍ ചുരുങ്ങിയത് 3000 റിയാല്‍ ശമ്പളം ഉണ്ടായിരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിബന്ധന പാലിച്ചെങ്കില്‍ മാത്രമേ നിതാഖാത്‌ പ്രകാരമുള്ള പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ എന്നത് കൊണ്ട് ആ ശമ്പളം സ്വകാര്യ മേഖലയില്‍ നല്‍കി പോരുന്നുണ്ട് എന്നതാണ് വാസ്തവം.  

സ്വകാര്യ മേഖലയില്‍ മിനിമം വേതനം നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം ആലോചിച്ചു വരുന്നേയുള്ളൂ. അതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഭാവിയില്‍ ഇത് സംബന്ധിച്ച തീരുമാനം എടുത്തേക്കാം. 

 

You may have missed

Copy Protected by Chetan's WP-Copyprotect.