«

»

Print this Post

സൗദിയില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന കന്യാകുമാരി സ്വദേശിയെ നാട്ടില്‍ എത്തിച്ചു.

 

Joslin

ജോസലിന്‍ ശെല്‍വദാസ്

 

ദമ്മാം: ശിക്ഷാ കാലാവധി കഴിഞ്ഞും ദമ്മാം ജയിലില്‍ കഴിഞ്ഞിരുന്ന കന്യാകുമാരി നെയ്യുര്‍ സ്വദേശി ജോസലിന്‍ ശെല്‍വദാസ് (42) നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക സഫിയ അജിത്തിന്‍റെ സഹായത്തോടെ നാട്ടില്‍ എത്തി. 

ശിക്ഷാ കാലാവധി കഴിഞ്ഞ് മാസങ്ങള്‍ ആയിട്ടും നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന ജോസലിന്‍ സഫിയ അജിതിനോട് തന്നെ നാട്ടില്‍ പോകാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.സഫിയ എംബസി ഉദ്യോഗസ്ഥന്‍ ഇംതാദിന്റെ സഹായത്തോടെ ജയില്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ ജോസിലിന്റെ സ്പോണ്‍സര്‍ എത്തി പാസ്പോര്‍ട്ടും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ടിക്കറ്റും നല്‍കിയാല്‍ മാത്രമേ ജോസിലിനു നാട്ടില്‍ പോകാന്‍ കഴിയു എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. സ്പോണ്‍സറെ അദേഹത്തിന്റെ ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു എങ്കിലും കിട്ടിയിരുന്നില്ല. 

സഫിയ അവാമിയയിലുള്ള ജോസിലിന്‍ ജോലിചെയ്തിരുന്ന അമര്‍ അലി അല്‍ ഷേക്ക്‌ അഹമദ് കോണ്ട്രാക്ടിംഗ് കമ്പനിയുടെ ഓഫീസില്‍ എത്തി സ്പോണ്‍സറെ നേരില്‍ കണ്ടു നടത്തിയ ചര്‍ച്ചയുടെ ഒടുവില്‍ പാസ്പോര്‍ട്ടും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും സഫിയക്ക്‌ കൈമാറി.  

എന്നാല്‍ ഇതോടൊപ്പം നാട്ടിലേക്കുള്ള ടിക്കറ്റും ഇല്ലാതെ ജോസിലിനെ മോചിപ്പിക്കാന്‍ സാധ്യമല്ലെന്ന് ജയില്‍ അധികാരികള്‍ നിലപാടെടുത്തതിനെ തുടര്‍ന്ന്  നവയുഗം തുക്ക്ബാ യുണിറ്റ് ട്രഷറര്‍ പ്രഭാരന്‍ എടുത്തു നല്‍കിയ എയര്‍ അറേബ്യയുടെ ടിക്കറ്റുമായി ജയിലില്‍ എത്തിയെങ്കിലും തിയതി രണ്ടാഴ്ച കൂടി നീട്ടിയുള്ള ടിക്കറ്റ് വേണമെന്ന് പറഞ്ഞു മടക്കി.

തിയതി മാറ്റി ടിക്കറ്റ് സാമുഹിക പ്രവര്‍ത്തകന്‍ താജുദ്ദീന്‍റെ സഹായത്തോടെ ജയിലില്‍ നല്കാന്‍ ശ്രമിച്ചുവെങ്കിലും അവസാന നിമിഷം അവര്‍ ടിക്കറ്റ് നിരസിക്കുകയാണ് ഉണ്ടായത്. ടിക്കറ്റിനുള്ള പണം കെട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എയര്‍ അറേബ്യയുടെ ടിക്കറ്റ് പണം മടക്കിനല്‍കുന്ന വ്യവസ്ഥയിലുള്ളതല്ലായിരുന്നത് കൊണ്ട് ടിക്കറ്റിനു വേണ്ടി മുടക്കിയ പണം നഷ്ടമാകുകയും ചെയ്തു. പിന്നിട് നവയുഗം ജീവകാരുണ്യ വിഭാഗം പണം കണ്ടെത്തി ജയില്‍ കെട്ടിവെച്ച ശേഷമാണു നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ജോസിലിനു നാട്ടിലേക്കു മടങ്ങാനായത്.  

 

Permanent link to this article: http://pravasicorner.com/?p=15664

Copy Protected by Chetan's WP-Copyprotect.