«

»

Print this Post

സൗദിയില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് തുക 100 മുതല്‍ 150 റിയാല്‍ വരെ

 

ins

 

സൗദി അറേബ്യ: രാജ്യത്ത്‌ വിസിറ്റ് വിസയില്‍ വരുന്നവര്‍ക്കുള്ള ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സ് പോളിസിയുടെ തുക 100 മുതല്‍ 150 റിയാല്‍ വരെ ആയിരിക്കുമെന്ന് സൗദി ശൂറാ കൗണ്‍സില്‍ അംഗമായ പ്രമുഖ ഇന്‍ഷൂറന്‍സ് വിദഗ്ദന്‍ ഡോ. ഫഹദ്‌ അല്‍ ഇന്‍സി വ്യക്തമാക്കുന്നു.

സൗദിയില്‍ വിസിറ്റ് വിസ ലഭിക്കുന്നതിനും പുതുക്കുന്നതിനും സാധുതയുള്ള ഇന്‍ഷൂറന്‍സ് കവറേജ് സൗദി മന്ത്രിസഭാ യോഗം നിരബന്ധമാക്കി തീരുമാനമെടുത്തിരുന്നു.

വിസ കാലാവധിക്കനുസരിച്ചു ഈ നിരക്കില്‍ വ്യത്യാസം വരാമെങ്കിലും പരമാവധി തുക 150 റിയാലില്‍ കൂടാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമാണ് വിസിറ്റ് വിസക്കാര്‍ക്ക് ചികില്‍സാ സൗജന്യം ലഭിക്കുക. കണ്ണ്, പല്ല് തുടങ്ങിയവയ്ക്ക് ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് കവറേജ് ഉണ്ടാകില്ല. പ്രസവം, പ്രസവ ശുശ്രൂഷ എന്നിവയും ചികില്‍സാ സൗജന്യത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.

പ്രായക്കൂടുതല്‍ മൂലമുണ്ടാകുന്ന അസുഖങ്ങള്‍, മാറാ രോഗങ്ങള്‍ എന്നിവക്കും ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കില്ല. പോളിസി എടുക്കുന്നതിന്‌ മുന്‍പ് ഉണ്ടായിരുന്ന അസുഖങ്ങള്‍ക്കും ചികില്‍സാ ഇളവ്‌ ലഭിക്കില്ല.

പോളിസി ഉടമ സൗദിയില്‍ വെച്ച് മരണമടഞ്ഞാല്‍ ഇന്‍ഷൂറന്‍സ് കമ്പനി മൃതദേഹം നാട്ടിലെത്തിക്കും.

സൗദിയിലൂടെ മൂന്നാമതൊരു രാജ്യത്തേക്ക് പോകുന്ന ട്രാന്‍സിറ്റ്‌ വിസക്കാര്‍ക്കും വിസ അപേക്ഷക്കൊപ്പം സാധുതയുള്ള ഇന്‍ഷൂറന്‍സ് അപേക്ഷ ഹാജരാക്കിയാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ.  

 

Permanent link to this article: http://pravasicorner.com/?p=15684

Copy Protected by Chetans WP-Copyprotect.