ഏഴു വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ വെച്ച് ബലാത്സംഗം ചെയ്ത മലപ്പുറം സ്വദേശിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരി വെച്ചു

 

ab

 

യു എ ഇ/അബൂദബി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ഏഴു വയസ്സുകാരിയെ ബലാസംഗം ചെയ്ത മലപ്പുറം സ്വദേശിയായ ഗംഗാധരന്‍റെ വധശിക്ഷ അപ്പീല്‍ കോടതി ശരി വെച്ചു. അബൂദബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതി വിധിക്കെതിരെ 56 കാരനായ ഗംഗാധരന്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് അബുദബി അപ്പീല്‍ കോടതി വധശിക്ഷ ശരി വെച്ചത്.

സ്കൂളിന്‍റെ ഓഫീസിലേക്ക് ചില രേഖകള്‍ എടുക്കുന്നതിന്‌ വേണ്ടി അധ്യാപിക പറഞ്ഞയച്ച കുട്ടിയെ ഗംഗാധരന്‍ അടുക്കളയിലേക്കു ബലമായി കൊണ്ട് പോയി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്.

2013 ഏപ്രില്‍ 14 നാണ് സംഭവം നടന്നത്. വീട്ടിലെത്തിയ കുട്ടിയുടെ വസ്ത്രത്തില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

പ്രതി കുറ്റം സമ്മതിച്ചതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. പെണ്‍കുട്ടിയും പ്രതിയെ തിരിച്ചറിഞ്ഞതായി സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു.

മുപ്പതു വര്‍ഷത്തോളമായി ഇതേ സ്കൂളില്‍ ജോലി ചെയ്തിരുന്ന ഗംഗാധരനെ കുറിച്ച് നല്ല അഭിപ്രായമാണ് സാക്ഷികളായ അധ്യാപികമാര്‍ കോടതിയില്‍ പ്രകടിപ്പിച്ചിരുന്നത്. ഇപ്പോഴും ആളുകളുണ്ടാകുന്ന അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തോട് ചേര്‍ന്നുള്ള അടുക്കളയില്‍ ഇത്തരത്തില്‍ സംഭവം നടക്കാനിടയില്ലെന്ന് പ്രതിഭാഗവും സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു.

 

Copy Protected by Chetan's WP-Copyprotect.