സ്കൂളിലേക്ക് അയക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മരണമോ അംഗ വൈകല്യമോ സംഭവിച്ചാല്‍ ഒരു ലക്ഷം റിയാല്‍ വരെ നഷ്ട പരിഹാരം നല്‍കുമെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ്‌

 

S

 

സൗദി അറേബ്യ: സ്കൂളുകളിലേക്ക് അയക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ വെച്ച് മരണമോ, സ്ഥിരമായ രീതിയിലുള്ള വൈകല്യമോ സംഭവിച്ചാല്‍ ഒരു ലക്ഷം റിയാല്‍ വരെ നഷ്ട പരിഹാരമായി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 1982 ല്‍ മന്ത്രിസഭാ യോഗം പാസ്സാക്കിയ ഈ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ വിദ്യാഭ്യാസ മന്ത്രി അമീര്‍ ഖാലീദ് അല്‍ ഫൈസല്‍ ഉത്തരവിടുകയായിരുന്നു.

സ്കൂളിലേക്കുള്ള യാത്രാ മധ്യേ ഇവയില്‍ എതെങ്കിലും സംഭവിച്ചാലും നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ടാകും.കൂടാതെ പരിശീലന പരിപാടികളില്‍ പങ്കെടുക്കുമ്പോഴും അത്യാഹിതമോ, മരണമോ സംഭവിച്ചാലും നഷ്ടപരിഹാരം നല്‍കും. മരണമോ, സ്ഥിരമായ അംഗ വൈകല്യമോ, ഭാവിയില്‍ പഠനം തുടരുന്നതിനു വിഘാതമാകുന്ന തരത്തിലുള്ള അംഗ വൈകല്യമോ സംഭവിച്ചാല്‍ മുഴുവന്‍ നഷ്ട പരിഹാരവും നല്‍കും.

നഷ്ടപരിഹാരം ലഭിക്കുന്നതിനായി വ്യക്തമായ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടം മനപ്പൂര്‍വ്വം സംഭവിച്ചതായിരിക്കരുത് എന്നും അപകടത്തില്‍ നിന്നും ഗുണമുണ്ടാവണമെന്ന ഉദ്ദേശത്തോട് കൂടി ആരെങ്കിലും മനപ്പൂര്‍വ്വം ചെയ്തതാകാനോ പാടില്ല എന്ന് മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. ഏതെന്കിലും തരത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സമയത്താണ് അപകടം സംഭവിക്കുന്നത് എങ്കിലും നഷ്ട പരിഹാരം ലഭിക്കില്ല.

സംഭവത്തെ കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കേണ്ടത് പ്രധാന അധ്യാപകന്റെ ചുമതലയാണ്. പ്രസ്തുത റിപ്പോര്‍ട്ടില്‍ വ്യക്തിയുടെ പേരും, വയസ്സും, പഠിക്കുന്ന ക്ലാസ്സും, സംഭവത്തിന്റെ വിവരണവും, അപകടം സംഭവിച്ച തിയ്യതിയും സമയവും ഉണ്ടായിരിക്കണം. സാക്ഷികളുടെ പേര് വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം.

ഇതിനോടൊപ്പം പോലീസ്‌ നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ടും അപകടത്തില്‍ പെട്ട കുട്ടിയെ ചികില്‍സിച്ച സ്ഥാപനത്തില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധനക്ക് വിധേയമാക്കും.

മരണപ്പെട്ട കുട്ടിയുടെ പിതാവോ അല്ലെങ്കില്‍ നിയമപരമായ രക്ഷിതാവോ ആണ് നഷ്ട പരിഹാരം ലഭികുന്നതിനുള്ള അപേക്ഷ നല്‍കേണ്ടത്. മതിയായ രേഖകള്‍ സഹിതം ലഭിക്കുന്ന അപേക്ഷകള്‍ ലഭിച്ചാല്‍ അര്‍ഹതയുള്ള അപേക്ഷകള്‍ നഷ്ട പരിഹാരം നല്‍കണമെന്ന നിര്‍ദ്ദേശത്തോട് കൂടി ധന മന്ത്രാലയത്തിലേക്ക് കൈമാറും. അവിടെ നിന്നാണ് ധന സഹായം ലഭ്യമാകുക. 

 

You may have missed

Copy Protected by Chetan's WP-Copyprotect.