തൊഴിലാളികളെ കൊണ്ട് വന്നു മറ്റുള്ളവര്‍ക്ക് കൈമാറുന്ന കമ്പനികള്‍ക്ക് സൗദിയില്‍ രണ്ടു വര്‍ഷത്തെ റിക്രൂട്ട്‌മെന്‍റ് നിരോധനം

 

MOL1

സൗദി അറേബ്യ/റിയാദ്‌: അനധികൃതമായി വിസ കൈമാറ്റവും വിസ കച്ചവടവും നടത്തുന്ന കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്ക് ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ റിക്രൂട്ട്‌മെന്‍റ് നിരോധനം ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ചില കമ്പനികള്‍ ഇപ്പോഴും വിസ കൈമാറ്റവും കച്ചവടവും നടത്തുന്നുവെന്ന് ബോധ്യമായത്തിനു ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ചില കമ്പനികള്‍ അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളതിലധികം വിസക്ക് വേണ്ടി അപേക്ഷിക്കുന്നു. ചില കമ്പനികള്‍ ആവശ്യമില്ലെങ്കിലും വില്‍പ്പനക്കായി വിസകള്‍ക്കു വേണ്ടി അപേക്ഷിക്കുന്നു. അനുവദിച്ചു കിട്ടുന്ന അധിക വിസകള്‍ പിന്നീട് കൂടിയ വിലക്ക് മറ്റുള്ളവര്‍ക്ക് വില്‍ക്കുകയോ തൊഴിലാളികളെ കൊണ്ട് വന്നതിനു ശേഷം മറ്റുള്ളവര്‍ക്ക് കൈമാറുകയോ ആണ് ചെയ്യുന്നത്. മനുഷ്യക്കടത്തിനു സമാനമായ ഈ പ്രവണത കര്‍ശനമായി തടയപ്പെടേണ്ടതുണ്ട്.

വിസകള്‍ അനുവദിച്ചു കിട്ടിയതിനു ശേഷം സ്പോണ്‍സര്‍ഷിപ്പ് കൈമാറുന്നത് നിരീക്ഷിച്ചാണ് നിയന്ത്രനങ്ങള്‍ ഏര്‍പ്പെടുത്തുക. ഒരു കമ്പനി അതിന്റെ 15 ശതമാനത്തിലേറെ തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മറ്റൊരു കമ്പനിയിലേക്ക് കൈമാറുകയാണെങ്കില്‍ പിന്നീട് ഒരു വര്‍ഷത്തിനു ശേഷം മാത്രമേ പുതിയ റിക്രൂട്ട്‌മെന്‍റ് അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. അവസാനത്തെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം നടന്നത് മുതലാണ്‌ ഈ കാലാവധി കണക്കാക്കുക.

മേല്‍പറഞ്ഞ പോലെ തന്നെ 30 ശതമാനത്തില്‍ അധികമാണ് സ്പോണ്‍സര്‍ഷിപ്പ് മാറ്റം നടക്കുന്നതെന്കില്‍ കൈമാറുന്ന കമ്പനികള്‍ക്ക് 15 മാസം വരെ അടുത്ത റിക്രൂട്ട്‌മെന്റിനായി കാത്തിരിക്കേണ്ടി വരും.ഇത് 40ശതമാനത്തില്‍ അധികമാവുകയാണെങ്കില്‍ 24 മാസത്തിനു ശേഷം മാത്രമേ പുതിയ റിക്രൂട്ട്‌മെന്‍റ് നടത്താന്‍ അനുവദിക്കൂ.

You may have missed

Copy Protected by Chetan's WP-Copyprotect.