«

»

Print this Post

സീസണ്‍ തുടങ്ങി. കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ്‌ പരിധി കുറച്ചു

 

ae

 

സൗദി അറേബ്യ/യു.എ.ഇ: നാട്ടില്‍ വേനല്‍കാല അവധി തുടങ്ങിയതോടെ കൂടുതല്‍ സീറ്റുകള്‍ ലഭ്യമാക്കുന്നതിന് വേണ്ടി എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരുടെ അനുവദനീയ ബാഗേജ്‌ പരിധി പത്തു കിലോ കുറച്ചു. കഴിഞ്ഞ ജനുവരി മുതല്‍ അനുവദിച്ചിരുന്ന ഇളവാണ് നിര്‍ത്തലാക്കിയത്. പുതിയ തീരുമാനം ഇന്നലെ മുതല്‍ നിലവില്‍ വന്നു.

ഇനി മുതല്‍ യാത്രക്കാരുടെ അനുവദനീയ ബാഗേജ്‌ പരിധി 20 കിലോ ആയിരിക്കും. ഇത് വരെ 30 കിലോ ആയിരുന്നു അനുവദനീയമായ ബാഗേജ്‌ പരിധി.

30 റിയാല്‍ അധികം നല്‍കിയാല്‍ പത്തു കിലോ അധികമായി കൊണ്ട് പോകാം. യു.എ.ഇ യില്‍ ഇത് 30 ദിര്‍ഹമാണ്. എന്നാല്‍ എല്ലാ യാത്രക്കാര്‍ക്കും ഈ ആനുകൂല്യം നല്‍കാനാവില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ആദ്യം സീറ്റ്‌ ബുക്ക്‌ ചെയ്യുന്ന 50 മുതല്‍ 100 വരെ യാത്രക്കാര്‍ക്ക് മാത്രമേ ഈ ആനുകൂല്യം നല്‍കൂ.

സീസണ്‍ അവസാനിച്ചതിനു ശേഷം മാത്രമേ പഴയ ബാഗേജ്‌ പരിധി പുനസ്ഥാപിക്കൂ എന്നാണു എയര്‍ ഇന്ത്യ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബാഗേജ്‌ പരിധി കുറച്ചതോടെ 15 മുതല്‍ 25 സീറ്റ്‌ വരെ അധികമായി ലഭിക്കുന്ന സീറ്റുകളില്‍ കൂടുതല്‍ യാത്രക്കാരെ കൊണ്ട് പോകാന്‍ സാധിക്കുമെന്നാണ് ബാഗേജ്‌ പരിധി കുറച്ചതിനെ സംബന്ധിച്ച് എയര്‍ ഇന്ത്യയുടെ വിശദീകരണം. 

 

Permanent link to this article: http://pravasicorner.com/?p=15720

Copy Protected by Chetans WP-Copyprotect.