റിയാദ്‌ അന്താരാഷ്ട്രാ വിമാന താവളത്തിലെ സര്‍വീസുകള്‍ ടെലഫോണിലൂടെ അറിയാന്‍ പുതിയ സംവിധാനം

 

r

 

സൗദി അറേബ്യ/റിയാദ്‌: റിയാദ്‌ കിംഗ്‌ ഖാലീദ് അന്താരാഷ്ട്രാ വിമാന താവളത്തിലെ ഫ്ലൈറ്റുകളെ സംബന്ധിച്ച വിവരങ്ങള്‍ ടെലഫോണിലൂടെ അറിയുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തി.

2217000 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. വിമാന താവളത്തില്‍ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്ന വിമാനങ്ങളുടെ വിവരങ്ങള്‍ ഈ നമ്പരില്‍ വിളിച്ചാല്‍ അറിയാന്‍ സാധിക്കും.

അന്ത്രാഷ്ട്രാ ഫ്ലൈറ്റുകള്‍ക്ക് പുറമേ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളുടെയും വിവരങ്ങള്‍ ഈ നമ്പരിലൂടെ അറിയാന്‍ സാധിക്കും. ഇന്നലെ മുതല്‍ ഈ സംവിധാനം നിലവില്‍ വന്നു.

Copy Protected by Chetan's WP-Copyprotect.