കുവൈറ്റില്‍ കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ബാച്ചിലര്‍മാര്‍ പാടില്ല എന്നുള്ളത് 1992 മുതലുള്ള നിയമമെന്ന് മുനിസിപ്പാലിറ്റി

0
2

 

R

 

കുവൈറ്റ്‌ സിറ്റി: കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ബാച്ചിലര്‍മാര്‍ക്ക് താമസ സൗകര്യം നല്‍കരുതെന്ന് മുനിസിപ്പാലിറ്റി ഡയരക്ടര്‍ ജനറല്‍ അഹമ്മദ്‌ അല്‍ സബീഹ് വ്യക്തമാക്കി.

ഇത് നിയമ ലംഘനമായി കണക്കാക്കും. നിയമ ലംഘകര്‍ക്ക് 500 ദീനാര്‍ വരെ പിഴ ശിക്ഷ ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും അല്‍ സബീഹ് മുന്നറിയിപ്പ്‌ നല്‍കി.

ഇത് സംബന്ധിച്ച് 1992 മുതല്‍ നിലവിലുള്ള നിയമപ്രകാരമാണ് പിഴ ശിക്ഷ ഈടാക്കുന്നത്. കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ബാച്ചിലര്‍മാര്‍ക്ക് താമസ സൗകര്യം നല്കുന്നതിനെ ഈ നിയമം വിലക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.