മസ്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പാര്‍ക്കിംഗ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു.

0
2

 

M

ഒമാന്‍/മസ്കറ്റ്‌: മസ്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പരിഷ്കരിച്ച പാര്‍ക്കിംഗ് നിരക്കുകള്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു. പാര്‍ക്കിംഗ് രണ്ടില്‍ നിരക്കുകള്‍ക്ക് മാറ്റം വരുത്തിയിട്ടില്ല. പാര്‍ക്കിംഗ് നാലില്‍ മാത്രമാണ് നിരക്ക് വര്‍ദ്ധന ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇവിടെ പാര്‍ക്ക്‌ ചെയ്യുന്നവര്‍ക്ക്‌ കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്.

പുതുക്കിയ നിരക്ക് പ്രകാരം പാര്‍ക്കിംഗ് നാലില്‍ രാജ്യത്തിന് പുറത്തേക്കു പോകുന്നവര്‍ക്ക് കൂടുതല്‍ സമയം നല്‍കും. ഒരാഴ്ച കാര്‍ നിര്‍ത്തിയിടുന്നതിനു 24 റിയാല്‍ നല്‍കേണ്ടി വരും. രണ്ടാമത്തെ ആഴ്ച 35 റിയാല്‍ നല്‍കേണ്ടി വരും.

ആദ്യ രണ്ടു ദിവസം രണ്ടു റിയാല്‍ വീതം, മൂന്നാം ദിവസം മൂന്നു റിയാല്‍, നാലാമത്തെ ദിവസം നാല് റിയാല്‍, അഞ്ചാം ദിവസം മുതല്‍ അഞ്ചു റിയാല്‍ എന്നിങ്ങനെയാണ് നിരക്കുകള്‍.

പാര്‍ക്കിംഗ് രണ്ടില്‍ നിലവിലെ നിരക്കുകള്‍ തന്നെയാണ് ഈടാക്കുക. ആദ്യ അര മണിക്കൂറിന് 50 ബൈസയും പിന്നീടുള്ള ഓരോ മണിക്കൂറിനും ഓരോ റിയാല്‍ വീതവും ഈടാക്കും.