സൗദിയില്‍ നിന്ന് തൊഴിലാളി വാര്‍ഷിക അവധിക്കു പോകുമ്പോള്‍ വിമാന ടിക്കറ്റ്‌ നല്‍കാന്‍ സ്പോണ്‍സര്‍ ബാധ്യസ്ഥനല്ല !!!

0
1

 

KSA LEGAL HELPLINE

 

 

കഴിഞ്ഞ വര്‍ഷം പൊതു മാപ്പിനോടനുബന്ധിച്ചു ജിദ്ദയിലുള്ള സ്ഥാപനത്തിലേക്ക് ഞാന്‍ സ്പോണ്‍സര്‍ഷിപ്പ് മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവധിക്കു പോകുന്ന സമയത്ത് സ്വന്തം ടിക്കറ്റില്‍ പോകാനാണ് സ്പോണ്‍സര്‍ ആവശ്യപ്പെടുന്നത്.ഇത് തൊഴില്‍ നിയമ ലംഘനമല്ലേ? എനിക്ക് അവധിക്കു പോകുമ്പോള്‍ ടിക്കറ്റ്‌ ലഭിക്കെണ്ടതല്ലേ? – അഷറഫ്‌. ജിദ്ദ

 

സാധാരണ ഗതിയില്‍ ഇവിടെ നിലനില്‍ക്കുന്ന തൊഴില്‍ സാഹചര്യവും സമ്പ്രദായവുമനുസരിച്ചു അവധിക്കു പോകുന്ന സമയത്ത് തൊഴിലാളിക്ക് പോകുന്നതിനും വരുന്നതിനുമുള്ള വിമാന ടിക്കറ്റ്‌ സ്ഥാപനങ്ങളും കമ്പനികളും നല്‍കി വരുന്നുണ്ട്.

വാര്‍ഷിക അവധിക്കു പോകുമ്പോഴുള്ള വിമാന ടിക്കറ്റ്‌ നിങ്ങളുടെ തൊഴില്‍ കരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. തൊഴില്‍ കരാറില്‍ ഇക്കാര്യം വ്യവസ്ഥ ചെയ്തിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു അവകാശമെന്ന രീതിയില്‍ തൊഴിലുടമയില്‍ നിന്നും വാര്‍ഷിക അവധിക്കു പോകുമ്പോഴുള്ള വിമാന ടിക്കറ്റ്‌ ആവശ്യപ്പെടാന്‍ സാധിക്കില്ല. നിയമപരമായ വീക്ഷണത്തില്‍ നോക്കുമ്പോള്‍ വാര്‍ഷിക അവധിയില്‍ പോകുന്ന തൊഴിലാളിക്ക് തൊഴിലുടമ നിര്‍ബന്ധമായി യാത്രാ ടിക്കറ്റ് നല്‍കിയിരിക്കണം എന്ന് സൗദി തൊഴില്‍ നിയമത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ല. 

അതേ സമയം തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള നിയമപരമായ കരാര്‍ ബന്ധം

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ
അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

അവസാനിക്കുമ്പോള്‍ വിദേശ തൊഴിലാളിയുടെ മാതൃ രാജ്യത്തേക്കുള്ള മടക്ക യാത്രക്കുള്ള ടിക്കറ്റ്‌ നല്‍കണം എന്ന് മാത്രമാണ് തൊഴില്‍ നിയമം പറയുന്നത്. എന്നാല്‍ തൊഴിലാളിയുമായി തൊഴിലുടമ ഉണ്ടാക്കുന്ന തൊഴില്‍ കരാറില്‍ വാര്‍ഷിക അവധിക്കുള്ള ടിക്കറ്റിന്റെ കാര്യം പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് തൊഴിലുടമയുടെ നിയമപരമായ കര്‍ത്തവ്യമായി മാറുന്നു.

നിങ്ങളെ റിക്രൂട്ട് ചെയ്യുമ്പോള്‍ ഉണ്ടാക്കിയിട്ടുള്ള കരാറില്‍ ഇക്കാര്യം പരാമര്‍ശിക്കുകയും പ്രസ്തുത കരാര്‍ രണ്ടു കൂട്ടരും അംഗീകരിച്ചു ഒപ്പ് വെക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവധിക്കു പോകുന്ന സമയത്ത് നിങ്ങള്ക്ക് ടിക്കറ്റ്‌ ആവശ്യപ്പെടാവുന്നതാണ്.കരാര്‍ പ്രാകാരം ടിക്കറ്റ്‌ നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനുമാണ്. അല്ലാത്ത പക്ഷം അത് നിയമ ലംഘനമാകുകയും നിങ്ങള്‍ക്ക് തൊഴിലുടമക്കെതിരെ പരാതി നല്കുകയുയം ചെയ്യാം.