വധശിക്ഷ വിധിച്ച വേലക്കാരിക്ക് മാപ്പ് കൊടുക്കണമെന്നാവശ്യപ്പെട്ട് സൗദി കുടുംബത്തിന് ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെ കത്ത്

 

satina
സാതിനാ ബിന്തി ജുമാദി അഹമ്മദ്‌

 

സൗദി അറേബ്യ: വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്തോനേഷ്യക്കാരിയായ വേലക്കാരിയുടെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി അവര്‍ക്ക് മാപ്പ് കൊടുക്കണമെന്ന് കൊല്ലപ്പെട്ട സൗദി വനിതയുടെ കുടുംബത്തോട് ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുസിലോ ബംബാങ്ങ് കത്തിലൂടെ അഭ്യര്‍ഥിച്ചു.

സ്പോണ്‍സരായ നൂറാ അല്‍ ഗരിബ്‌ എന്ന സൗദി വനിതയെ  കൊലപ്പെടുത്തിയ കേസിലാണ് 41 കാരിയായ സാതിനാ ബിന്‍തി ജുമാദി അഹമ്മദ്‌ നാല് വര്‍ഷം മുന്‍പ് വധശിക്ഷക്ക് വിധിക്കപ്പെട്ടത്. 37,970 റിയാല്‍ മോഷണം നടത്തുകയും ചെയ്തതായി പിന്നീട് കണ്ടെത്തി.  കൊലപ്പെടുത്തിയതിനു ശേഷം സാതിന പോലീസിനോട് കുറ്റ സമ്മതം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വധശിക്ഷ വിധിച്ചത്.

മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ചു കൊണ്ടുള്ള പ്രസിഡന്റിന്റെ കത്ത് സാതിനക്ക് നിയമ സഹായം ലഭ്യമാക്കുന്നതിന് വേണ്ടി ഇന്തോനേഷ്യന്‍ എംബസ്സി ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ മുഖേന കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറും.

കൊല്ലപ്പെട്ട സൗദി വനിതയുടെ കുടുംബം ഒരു കോടി റിയാല്‍ ആയിരുന്നു ദിയാധനമായി ആവശ്യപ്പെട്ടത്. പിന്നീട് മധ്യസ്ഥ ശ്രമങ്ങളിലൂടെ എഴുപതു ലക്ഷം റിയാലായി കുറക്കാന്‍ കുടുംബം സമ്മതിക്കുകയായിരുന്നു. ദിയാധനമായി എഴുപതു ലക്ഷം റിയാല്‍ ബുറൈദയിലെ കോടതിയില്‍ കെട്ടി വെച്ചിട്ടുണ്ട്.

ദിയാധനം സ്വരൂപിക്കാന്‍ സാധിക്കാത്തതിനാല്‍ മൂന്നു തവണ സാതിനയുടെ വധശിക്ഷ മാറ്റി വെച്ചിരുന്നു. 

 

Copy Protected by Chetan's WP-Copyprotect.