«

»

Print this Post

പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് താനൂര്‍ സ്വദേശിയും പാക്കിസ്ഥാന്‍ പൗരനും സൗദിയില്‍ അറസ്റ്റില്‍

 

handcuff 

സൗദി അറേബ്യ/ജുബൈല്‍: പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട മലപ്പുറം താനൂര്‍ സ്വദേശിയായ യുവാവിനെയും പാക്കിസ്ഥാന്‍ പൗരനെയും ജുബൈല്‍ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു. പോലീസിനോട് കുറ്റം സമ്മതിച്ച ഇവരെ തുടര്‍ നടപടികള്‍ക്കായി ജയിലിലേക്ക് മാറ്റി.

ജുബൈലിലെ ഷിഫ ആശുപത്രിക്ക് സമീപത്തുള്ള ആള്‍ താമസമില്ലാത്ത കെട്ടിടത്തില്‍ നിന്നാണ് ഇരുവരും പിടിയിലായത്. സംഭവം ശ്രദ്ധയില്‍ പെട്ട സ്വദേശി പൌരന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

നിതാഖാത്‌ നടപടികളില്‍ കുടുങ്ങി ജോലി നഷ്ടപ്പെട്ട് തെരുവില്‍ ഭക്ഷണത്തിന് വേണ്ടി കൈനീട്ടേണ്ടി വന്ന യുവാവ് ഭക്ഷണത്തിനായി പാക്കിസ്ഥാന്‍ സ്വദേശിയോടു പണം ചോദിക്കുകയായിരുന്നു. പണം നല്‍കാന്‍ സമ്മതിച്ച പാക്കിസ്ഥാന്‍ സ്വദേശി ഇയാളെ ലൈംഗിക വേഴ്ചക്കായി ഉപയോഗിക്കുകയായിരുന്നു. 

 

Permanent link to this article: http://pravasicorner.com/?p=15864

Copy Protected by Chetan's WP-Copyprotect.