സര്‍ക്കാര്‍ കരാറുകള്‍ ചെറുകിട മേഖലക്കും ഉറപ്പാക്കി യു എ ഇ പുതിയ നിയമം പുറത്തിറക്കി

 

ss2_3j1bp
ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍

 

യു.എ.ഇ: സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പദ്ധതികളുടെയും കരാറുകളുടേയും പത്തു ശതമാനം യു എ ഇ യിലെ ചെറുകിട – മധ്യ തല സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് നിര്‍ബന്ധമാക്കി കൊണ്ടുള്ള നിയമം നിലവില്‍ വന്നു. ഇത് സംബന്ധിച്ച ഉത്തരവ് യു എ ഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുറത്തിറക്കി. ഫെഡറല്‍ നിയമം 2/2014 ആയിട്ടാണ് നിയമം പുറത്തിറക്കിയിരിക്കുന്നത്.

ഫെഡറല്‍ സര്‍ക്കാരിന് 25 ശതമാനത്തില്‍ അധികം ഓഹരിയുള്ള സ്ഥാപനങ്ങള്‍ കരാറുകളുടെ അഞ്ചു ശതമാനം നല്‍കണമെന്നും നിബന്ധനയുണ്ട്.  കൂടാതെ കൂടുതല്‍ പ്രോത്സാഹന നിര്‍ദ്ദേശങ്ങളും നികുതി ഇളവുകളും നിയമത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നു സാമ്പത്തിക മന്ത്രാലയം ഇറക്കിയ വിശദീകരണത്തില്‍ ക്കുന്നു.

സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം, മൂലധനം, വാര്‍ഷിക വിറ്റുവരവ് എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും സ്ഥാപനങ്ങളെ തരം തിരിക്കുകയെന്നു മന്ത്രി സുല്‍ത്താന്‍ ബിന്‍ സയീദ്‌ അല്‍ മന്സൂരി വ്യക്തമാക്കി.

വിദേശങ്ങളില്‍ രാജ്യം പങ്കെടുക്കുന്ന പ്രദര്‍ശനങ്ങളില്‍ ചെറുകിട മേഖലയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്ന നിയമം നിര്‍ദ്ദേശിക്കുന്നു. കൂടാതെ ഉപകരണങ്ങള്‍ക്കും അസംസ്കൃത വസ്തുക്കള്‍ക്കും നികുതി ഇളവു നല്‍കണമെന്നും നിയമത്തില്‍ വിശദീകരിക്കുന്നു.

പുതിയ ജോലിക്കാര്‍ക്ക് നല്‍കേണ്ട ബാങ്ക് ഗ്യാരണ്ടി ഈ മേഖലക്ക് നിര്‍ബന്ധമാക്കില്ല. ഈ നിയമത്തിലെ നിബന്ധനകള്‍ പ്രാബല്യത്തിലാക്കുന്നതിനു വേണ്ടി ചെടുകിട – മധ്യതല സ്ഥാപനങ്ങള്‍ക്കായുള്ള സമിതി തൊഴില്‍ മന്ത്രാലയവുമായി ഏകോപിച്ചു പ്രവര്‍ത്തിക്കും. 

 

You may have missed

Copy Protected by Chetan's WP-Copyprotect.