സൗദിയിലെ വിദേശ സ്കൂളുകളില്‍ ഫീസ്‌ വര്‍ദ്ധിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു

 

moe

 

സൗദി അറേബ്യ/റിയാദ്: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ സിലബസിലുള്ള സ്വകാര്യ അന്താരാഷ്ട്രാ സ്കൂളുകള്‍ക്ക് ഫീസ്‌ വര്‍ദ്ധനയ്ക്ക് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി.

അടുത്ത വര്‍ഷം മുതല്‍ ഫീസ്‌ വര്‍ദ്ധിപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് ആയിരം റിയാലില്‍ കൂടാത്ത രീതിയില്‍ ഫീസ്‌ നിര്‍ണ്ണയിക്കാനുള്ള അനുവാദമാണ് നല്‍കിയിരിക്കുന്നത്.

മൂവായിരം വിദേശ അന്താരാഷ്ട്ര സ്കൂളുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ എല്ലാം പെണ്‍കുട്ടി\കളും ആണ്‍ കുട്ടികളും ഉള്‍പ്പെടെ അഞ്ചു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

തൊഴില്‍ മന്ത്രാലയം നടപ്പില്‍ വരുത്തിയ പുതിയ നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഫലമായി സ്കൂളുകള്‍ക്ക് ഉണ്ടായ നടത്തിപ്പ് ചിലവുകള്‍ പരിഗണിച്ചാണ്‌ അനുമതിയെന്നു കൗണ്‍സില്‍ ഓഫ് സൗദി ചേംബറിലെ സ്വകാര്യ അന്താരാഷ്ട്ര വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ മന്‍സൂര്‍ അല്‍ ഖുനൈസാന്‍ വ്യക്തമാക്കി. 

 

You may have missed

Copy Protected by Chetan's WP-Copyprotect.