കൊറോണ വൈറസ്: സൗദിയില്‍ സ്കൂളുകളിലെ രാവിലെയുള്ള വിദ്യാര്‍ത്ഥികളുടെ അസംബ്ളികള്‍ റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അനുവാദം

 

s

സൗദി അറേബ്യ/ജിദ്ദ: രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് ആവശ്യമെങ്കില്‍ സ്കൂളുകളിലെ അസംബ്ളികള്‍ റദ്ദാക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അനുവാദം നല്‍കി.

കുട്ടികള്‍ കൂട്ടമായി കൂടി ചേരുന്ന വേളകളില്‍ രോഗം പകരാന്‍ ഉണ്ടായേക്കാവുന്ന സാധ്യത കണക്കിലെടുത്ത് മുന്‍ കരുതല്‍ ആയാണ് ഈ തീരുമാനം. 

വിദ്യാര്‍ത്ഥികള്‍ കൂട്ടമായി പങ്കെടുക്കേണ്ട ഏതു പരിപാടിയും ഏതു സമയത്തും റദ്ദാക്കാനും പ്രധാന അധ്യാപകര്‍ക്ക് അനുവാദം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് മുബാറക് അല്‍ ഉസൈമി പറഞ്ഞു. 

 

Copy Protected by Chetan's WP-Copyprotect.