«

»

Print this Post

ഭാര്യമാരെ മര്‍ദ്ദിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് 50,000 റിയാല്‍ വരെ പിഴ വിധിക്കുമെന്നുള്ള വാര്‍ത്തകള്‍ സൗദി സാമൂഹിക ക്ഷേമ മന്ത്രാലയം നിഷേധിച്ചു.

 

mosa

 

സൗദി അറേബ്യ/റിയാദ്: ഭാര്യമാരെ മര്‍ദ്ദിക്കുന്ന ഭര്‍ത്താക്ക\ന്മാര്‍ക്ക് സാമൂഹിക ക്ഷേമ മന്ത്രാലയം 5000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴ വിധിക്കുമെന്നുള്ള വാര്‍ത്തകള്‍ മന്ത്രാലയം നിഷേധിച്ചു.

ലഭിക്കുന്ന പണം ഭാര്യമാര്‍ക്ക് നഷ്ടപരിഹാരമായി മന്ത്രാലയം നല്‍കുമെന്നും മര്‍ദ്ദനത്തില്‍ ഭാര്യമാര്‍ മരിക്കുകയാണെങ്കില്‍ ഭര്‍ത്താക്കന്മാരെ കൊലക്കുറ്റത്തിനു വിചാരണ ചെയ്യുമെന്നുമായിരുന്നു വാര്‍ത്തകള്‍.   

മന്ത്രാലയത്തിനു മുന്‍പില്‍ വരുന്ന ഇത്തരം കേസുകള്‍ ഗാര്‍ഹിക പീഡന കേസുകളായി കണക്കാക്കി കോടതിയിലേക്ക് അയക്കുകയാണ് മന്ത്രാലയം ചെയ്യുകയെന്ന് മന്ത്രാലയത്തിന്റെ സാമൂഹിക സുരക്ഷാ വിഭാഗം ഡയരക്ടര്‍ മുഹമ്മദ്‌ അല്‍ ഹര്‍ബി വ്യക്തമാക്കി.

ആളുകളെ ശിക്ഷിക്കുക എന്നത് മന്ത്രാലയത്തിന്‍റെ ജോലിയല്ലെന്നും കോടതികളാണ് ഇക്കാര്യം നടപ്പിലാക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ്‌ പബ്ളിക് പ്രോസിക്യൂഷനും ജിദ്ദ സമ്മറി കോടതിയും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.  

 

Permanent link to this article: http://pravasicorner.com/?p=15888

Copy Protected by Chetan's WP-Copyprotect.