വാഹനമോടിച്ച സൗദി യുവതി പിടിയില്‍

 

car

സൗദി അറേബ്യ: വാഹനം ഓടിച്ചതിന് സൗദി വനിതയെ ഖാതിഫ് ട്രാഫിക് പോലീസ് പിടികൂടി. ഭര്‍ത്താവിന്റെ 2004 മോഡല്‍ ഹോണ്ടാ സിറ്റി കാര്‍ ഓടിച്ചു പോകുകയായിരുന്ന 23 കാരിയായ യുവതിയെ അല്‍ ശുബൈലി ഡിസ്ട്രിക്റ്റില്‍ അല്‍ നസീറ കോര്‍ണിഷില്‍ വെച്ചു വ്യാഴാഴ്ച വൈകീട്ടാണ് പിടികൂടിയത്.

ഭാര്യയെ വാഹനം ഓടിക്കാന്‍ അനുവദിച്ചതിന് 28 കാരനായ സൗദി പൗരന്റെ വാഹനം പോലീസ് ഏഴു ദിവസത്തേക്ക് പിടിച്ചെടുത്തു. 900 റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്.

ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് യുവതിക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമ ലംഘനം ഇനി ആവര്‍ത്തിക്കില്ലെന്ന്എഴുതി നല്‍കിയതോടെ ഇരുവരെയും മോചിതരാക്കി.

 

Copy Protected by Chetan's WP-Copyprotect.