«

»

Print this Post

അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കൊന്ന പ്രവാസിയുടെ ഭാര്യയും കാമുകനും അറസ്റ്റില്‍

 

HC

 

അവിഹിത ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനെ കൊലപ്പെടുത്തി ജഡം തോട്ടില്‍ ഉപേക്ഷിച്ച കേസില്‍ പ്രവാസിയുടെ ഭാര്യയെയും കാമുകനെയും പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കോങ്ങാട്‌ കോല്‍പ്പാടം കൃഷ്ണന്റെ മകന്‍ വിനോജ് (30), പ്രവാസിയായ ചേരാനാട് അബ്ബാസിന്റെ ഭാര്യ ഷിബിന (37) എന്നിവരാണ് പിടിയിലായത്.

ഷിബിനയുടെ ഭര്‍ത്താവായ അബ്ബാസിന്റെ സഹോദരന്റെ ഉടമസ്ഥതയില്‍ ഉള്ള ലോറിയില്‍ ഡ്രൈവറായ വിനോജുമായുള്ള അവിഹിത ബന്ധത്തില്‍ ഉണ്ടായ കുട്ടിയെയാണ് ഷിബിന കൊലപ്പെടുത്തിയത്. ഈ മാസം അവസാനം നാട്ടില്‍ വരുന്ന ഭര്‍ത്താവില്‍ നിന്നും മറച്ചു വെക്കുന്നതിനു വേണ്ടിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

പ്രസവിച്ച ഉടനെ തന്നെ കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു. പിന്നീട് വെള്ളം നിറച്ച ബക്കറ്റില്‍ മുക്കി മരണം ഉറപ്പു വരുത്തി എരിമയൂര്‍ ചേരാനാട് തോട്ടില്‍ ബക്കറ്റ്‌ സഹിതം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മൃതദേഹം തോട്ടില്‍ കണ്ടെത്തിയ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ഷിബിന പിടിയിലായത്. പിന്നീട് വിനോജിനെയും അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

ഷിബിനയും വിനോജുമായി കഴിഞ്ഞ എട്ടു വര്‍ഷമായി അവിഹത ബന്ധ പുലര്‍ത്തി പോരുന്നതായി പോലീസ്‌ പറഞ്ഞു.   

 

Permanent link to this article: http://pravasicorner.com/?p=16056

Copy Protected by Chetans WP-Copyprotect.