ഒമാനിലേക്ക് അധ്യാപകരുടെ സൗജന്യ റിക്രൂട്ട്‌മെന്റ്

0
1

 

j

 

സലാലയിലെ പ്രമുഖ ഇന്ത്യന്‍ സിബി.എസ്.സി സ്‌കൂളില്‍ സീനിയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുകളിലേക്ക് യോഗ്യരായവരെ ഒ.ഡി.ഇ.പി.സി മുഖേന നിയമിക്കുന്നു.

യോഗ്യത – മാത്തമാറ്റിക്‌സ്/ഫിസിക്‌സ്/ഇംഗ്ലീഷ് ബിരുദാന്തര ബിരുദവും ബി.എഡും. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയം.

പരാമവധി പ്രായം 45 വയസ്. ആകര്‍ഷകമായ ശമ്പളം (ടാക്‌സ് ഫ്രീ), സൗജന്യ താമസം, സൗജന്യ യാത്ര, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ അലവന്‍സ്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനൂകൂല്യങ്ങള്‍.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റ resume.odepc@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് മെയ് പത്തിനകം അയയ്ക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2576314/19, വെബ്‌സൈറ്റ് -www.odepc.kerala.gov.in.