ഒമാനിലെ ബിര്‍ള വേള്‍ഡ് സ്‌കൂളിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്‍റ് തിരുവന്തപുരത്ത്

0
1

 

birla

 

സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ ബിര്‍ള വേള്‍ഡ് സ്‌കൂളിലേക്ക് ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ (പുരുഷന്‍മാര്‍ മാത്രം), കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപകര്‍ (സ്ത്രീകള്‍ മാത്രം) തസ്തികകളില്‍ നിയമനത്തിന് ഒ.ഡി.ഇ.പി.സി മുഖാന്തിരം വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

യോഗ്യത : കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപകര്‍ – ബിരുദവും മോണ്ടിസ്സോറി ട്രെയിനിംഗും, പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ കിന്റര്‍ഗാര്‍ട്ടന്‍ സെക്ഷനില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയം. പരമാവധി പ്രായം 45 വയസ്.

ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ – ബിരുദം/ബിരുദാനന്തര ബിരുദം, പ്രമുഖ സ്‌കൂളുകളില്‍ ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയം. പരമാവധി പ്രായം 35 വയസ്. രണ്ട് തസ്തികകള്‍ക്കും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ് നിര്‍ബന്ധം.

ആകര്‍ഷകമായ ശമ്പളം, സൗജന്യ താമസം, യാത്രാ സൗകര്യം, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് കോപ്പി, രണ്ട് കളര്‍ ഫോട്ടോകള്‍ എന്നിവ സഹിതം തിരുവനന്തപുരത്ത് വഞ്ചിയൂര്‍ അമ്പലത്തുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഡി.ഇ.പി.സിയുടെ ഓഫീസില്‍ മെയ് നാലിന് രാവിലെ ഒന്‍പത് മണിക്ക് ഹാജരാകണം. ഫോണ്‍ : 0471-2576314/19.