കുവൈറ്റ് സിറ്റി: രാജ്യത്ത് പ്ളാസ്റ്റിക് കറന്‍സി നോട്ടുകള്‍ ജൂണ്‍ 29 മുതല്‍ നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് കറന്‍സി പ്രിന്റിംഗ് ഏജന്‍സി പ്രിന്റ് ചെയ്ത അഞ്ചു ബില്യന്‍ കുവൈറ്റ് ദീനാറിന്റെ പ്ളാസ്റ്റിക് കറന്‍സികള്‍ രാജ്യത്തെത്തിയതായി കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് സ്ഥിരീകരിച്ചു.
പോളിമെറിലാണ് പ്ളാസ്റ്റിക് കറന്‍സി നോട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നതിനാല്‍ ഇവ സാധാരണ നോട്ടുകളെക്കാള്‍ കൂടുതല്‍ കാലം ഈട് നില്ക്കും. ഇവക്ക്യാ ചൂടിനേയും ഈര്‍പ്പത്തേയും കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും. പൊടി പറ്റുകയോ വെള്ളം നനഞ്ഞാല്‍ കേടു വരികയോ ചെയ്യില്ല.
ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഫിജി, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ പ്ളാസ്റ്റിക് കറന്‍സി നോട്ടുകള്‍ പ്രചാരത്തിലുണ്ട്. 1988 ല്‍ ആസ്ട്രേലിയയില്‍ ആണ് ആദ്യമായി പോളിമര്‍ ബാങ്ക് നോട്ടുകള്‍ അവതരിപ്പിച്ചത്.