«

»

Print this Post

മക്കയിലെ ഹറമില്‍ നിന്നും വീണു കിട്ടിയ മൊബൈല്‍ എടുത്തതിനു ജയിലിലായ മലയാളിക്ക് ജയിലില്‍ തന്നെ അന്ത്യം

 

mobile

 

സൗദി അറേബ്യ/മക്ക: നിസാര തെറ്റിന് ജയിലില്‍ അടക്കപ്പെട്ട മലയാളി യുവാവിന് ഒന്നര വര്‍ഷം നീണ്ട ജയില്‍ വാസത്തിനു ശേഷം ജയിലില്‍ തന്നെ അന്ത്യം. മലപ്പുറം ചേളാരി പാണബ്ര പെരിഞ്ചേരി മാട്ടില്‍ കുഞ്ഞു മുഹമ്മദ്‌ ഹാജിയുടെ മകന്‍ ഷൌക്കത്തലിയാണ് ഈ ഹതഭാഗ്യന്‍.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം സാഹിര്‍ കിംഗ്‌ അബ്ദുല്‍ അസീസ്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കയില്‍ തന്നെ കബറടക്കാനാണ് തീരുമാനം.

മക്കയില്‍ നിലത്ത് നിന്ന് വീണു കിട്ടിയ മോബൈല്‍ എടുത്തതിനാണ് ഷൌക്കത്തലി ജയിലില്‍ ആയത്. കഴിഞ്ഞ ആറു വര്‍ഷമായി സൗദിയില്‍ ഉണ്ടായിരുന്ന ഷൌക്കത്തലിക്ക് ജിദ്ദയിലെ ഹോട്ടലില്‍ ആയിരുന്നു ജോലി.

ഹറമില്‍ വെച്ച് യാദൃശ്ചികമായി നിലത്ത് കിടന്നിരുന്ന മൊബൈല്‍ കൈവശം വെക്കുന്നത് നിരീക്ഷണത്തില്‍ പെട്ട പോലീസുകാര്‍ ഷൌക്കത്തലിയെ പിടികൂടി ജയിലില്‍ അടക്കുകയായിരുന്നു. ഒന്നര വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വന്നു.

ഫരീദയാണ് ഭാര്യ. നജില, നജിമത്, നഷവ, നജവ എന്നിവര്‍ മക്കളാണ്. 

 

Permanent link to this article: http://pravasicorner.com/?p=16169

Copy Protected by Chetan's WP-Copyprotect.