«

»

Print this Post

സൗദിയിലെ വിസിറ്റ് വിസ നിരോധനം എന്തിനു? എന്ന് വരെ?

 

I

 

ഇന്നത്തെ അറബ് ന്യൂസില്‍ (15.05.2014) ഒരു വാര്‍ത്ത കണ്ടു. സൗദി അറേബ്യയില്‍ വിസിറ്റ് വിസ സ്റ്റാറ്റസില്‍ ഉള്ളവര്‍ ജൂണ്‍ 28 നു മുന്നേ എക്സിറ്റില്‍ പോകണം എന്നായിരുന്നു ന്യൂസിന്റെ ഉള്ളടക്കം. സൗദി പാസ്പോര്‍ട്ട്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്ത് നിന്നായിരുന്നു ഈ ഇന്‍ഫര്‍മേഷന്‍. ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്തെങ്കിലും ലഭ്യമാണോ? വിസിറ്റ് വിസയില്‍ വന്ന ഫാമിലികള്‍ക്കും ഇത് ബാധകമാണോ? ഈ നിയന്ത്രണം ഏതു ദിവസം വരെ ആണ്? ജൂണ്‍ 28 നു ശേഷം പുതിയ  വിസിറ്റ് വിസ ഇഷ്യൂ ചെയ്തു തുടങ്ങുന്നത് എന്ന് മുതല്‍ ആയിരിക്കും? എന്റെ ഫാമിലിയെ വിസിറ്റ് വിസയില്‍ സൌദിയില്‍ കൊണ്ട് വരാന്‍ ഇരുന്നതാണ്. പക്ഷെ ഇപ്പോള്‍ ഈ പുതിയ തീരുമാനം കാരണം അവര്‍ സൗദിയില്‍ വന്നാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്ര ദിവസം ഇവിടെ നില്‍ക്കാന്‍ കഴിയും എന്ന് ഉറപ്പില്ല. പ്രവാസി കോര്‍ണറിനു ഇതേപ്പറ്റി എന്തെങ്കിലും വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞെങ്കില്‍ ഷെയര്‍ ചെയ്യണം എന്ന് അപേക്ഷിക്കുന്നു. –അനൂപ്‌ നായര്‍.

വിസിറ്റ് വിസയില്‍ സൗദി അറേബ്യയില്‍ എത്തിയിട്ടുള്ള എല്ലാവര്‍ക്കും ഈ തീരുമാനം ബാധകമാണ്. സിറിയക്കാര്‍ക്ക് മാത്രമാണ് ഈ നിബന്ധനയില്‍ ഇളവുള്ളത്. കഴിഞ്ഞ വര്‍ഷം ഹജ്ജിനു മുന്‍പായണ് വിസിറ്റ് വിസ നിര്‍ത്തി വെച്ചത്. എന്നാല്‍ ഇത്തവണ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നിരോധനം നേരത്തെയാക്കിയത്.

പുതിയ നിബന്ധനയുടെ ഭാഗമായി നിലവിലുള്ള സന്ദര്‍ശക വിസ പുതുക്കി കൊടുക്കുന്നത് കൂടാതെ പുതിയ സന്ദര്‍ശന വിസകള്‍ അനുവദിക്കുന്നതും നിര്‍ത്തി വെച്ചിട്ടുണ്ട്. ഹിജറ വര്‍ഷം 1435 ശഅബാന്‍ മാസം അവസാനത്തോടെ അതായത് ജൂണ്‍ 27 വരെ ഒരു മാസത്തേക്ക് മാത്രമാണ് ഇപ്പോള്‍ സന്ദര്‍ശന വിസ പുതുക്കി കൊടുക്കുന്നത്. 2014 ഒക്ടോബര്‍ 14 വരെയാണ് വിസിറ്റ് വിസ അനുവദിക്കല്‍ നിര്‍ത്തി വെച്ചിരിക്കുന്നത്.

വിസ കാലാവധി ഇല്ലാത്തവര്‍ രാജ്യം വിടണമെന്നാണ് ജവാസാതിന്റെ നിര്‍ദേശം. അല്ലാത്തവര്‍ക്ക് പിഴയും മറ്റു ശിക്ഷാ നടപടികളും ഉണ്ടാകും. 10,000 റിയാല്‍ ആയിരിക്കും പിഴ. കുടുംബത്തിനെ കൊണ്ട് വന്ന വിദേശിയായ സ്പോണ്‍സര്‍ക്കും ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും

മക്കയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുകയും രാജ്യത്ത്‌ കൊറോണ വൈറസിന്റെ ഭീതി നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആഭ്യന്തര ഉംറ തീര്‍ഥാടകരുടെ എണ്ണം കുറച്ചു കൊണ്ട് വരാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ എന്നാണു സൂചന. നിലവില്‍ ഒരു മാസത്തേക്ക് നല്‍കുന്ന ഉംറ വിസ പതിനാലു ദിവസമായി ഹജ്ജ്‌ മന്ത്രാലയം ചുരുക്കിയതും ഇതിന്റെ ഭാഗമായാണ്.  

സന്ദര്‍ശന വിസയില്‍ എത്തുന്ന കുടുംബങ്ങള്‍ക്ക് ഹജ്ജ്‌ ചെയ്യാന്‍ അനുമതി ഇല്ലെങ്കിലും ഉംറ ചെയ്യുന്നത് തടയുന്നില്ല. വിസിറ്റ് വിസയില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും ഉംറക്കായി മക്കയില്‍ എത്തുകയും ചെയ്യാറുണ്ട്. അതുവഴി കൊറോണ വൈറസ്‌ വ്യാപനം നടക്കുകയും ചെയ്യും എന്നും അധികൃതര്‍ ചെറിയ തോതിലെങ്കിലും ഭയപ്പെടുന്നുണ്ട്. അത് കൊണ്ട് തന്നെ നിരവധി കുടുംബങ്ങള്‍ സന്ദര്‍ശന വിസയില്‍ എത്തി റമദാനില്‍ ഉംറ ചെയ്യുന്നത് തടയുന്നതിനാണ് ഈ നടപടി.

റമദാന് മുന്നോടിയായി  ഇവരെ രാജ്യം വിടുന്നതിനു നിര്‍ബന്ധിക്കാനും അത് വഴി ഇത്തരക്കാരുടെ തിരക്ക് മക്കയില്‍ കുറയ്ക്കാനും ഉംറ വിസയില്‍ എത്തുന്നവര്‍ക്ക് പരമാവധി സൗകര്യം ചെയ്യുന്നതിനുമാണ് ഈ നടപടി. 

 

Permanent link to this article: http://pravasicorner.com/?p=16198

Copy Protected by Chetans WP-Copyprotect.