ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ചാല്‍ പൊട്ടിത്തെറിക്കുമെന്നത് വ്യാജ പ്രചാരണമെന്ന് റോയല്‍ ഒമാന്‍ പോലീസ്‌

0
1

 

P

 

ഒമാന്‍/മസ്കറ്റ്‌: സമീപ ദിവസങ്ങളില്‍ രാജ്യത്ത്‌ കടുത്ത ചൂട് അനുഭവപ്പെടുമെന്നും അന്തരീക്ഷ താപ നില ഉയരുന്നതിനാല്‍ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ചാല്‍ വാഹനം പൊട്ടിത്തെറിക്കുമെന്നും വിവിധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് റോയല്‍ ഒമാന്‍ പോലീസും പബ്ളിക് അതോറിറ്റി ഓഫ് സിവില്‍ അഫയെഴ്സും വ്യക്തമാക്കി.

ടാങ്കില്‍ പകുതി മാത്രം പെട്രോള്‍ നിറച്ചു ബാക്കി വായു സഞ്ചാരത്തിന് വേണ്ടി മാറ്റി വെക്കുക എന്ന സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

ഈ തെറ്റായ സന്ദേശം പുറത്തു വിട്ടതിലും പ്രചരിപ്പിച്ചതിലും രാജ്യത്തെ പ്രമുഖമായ ഒരു ഓയില്‍ കമ്പനിക്ക് പങ്കുണ്ടെന്നാണ് അധികൃതരുടെ നിഗമനം. എന്നാല്‍ പ്രസ്തുത ഓയില്‍ കമ്പനി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.